സാക്ഷരതാ മിഷൻ വിത്യസ്ത പരിപാടികളോടെ വായന പക്ഷാചരണം ആചരിക്കും 

കോട്ടയം : വിവിധ പരിപാടികളോടെ മൂന്നാഴ്ചക്കാലം നീണ്ടുനില്ക്കുന്ന വായനാപക്ഷാചരണ പരിപാടികൾക്ക് ജില്ലാസാക്ഷരതാമിഷൻ തുടക്കം കുറിച്ചു. ജൂൺ 19 മുതൽ ജൂലൈ 7 വരെ നടക്കുന്ന വായന പക്ഷാചരണ പരിപാടികളോട് അനുബന്ധിച്ച് സാഹിത്യ ക്വിസ് , സെമിനാർ,പുസ്തക ശേഖരണം, പുസ്തക ചർച്ച, സാംസ്കാരിക സമ്മേളനം, സാക്ഷരതാ രംഗത്ത് മികച്ച സേവനം നല്കിയവരെ ആദരിക്കൽ എന്നിവ സംഘടിപ്പിക്കും. ജില്ലയിലെ 10 തുല്യതാ പഠന കേന്ദ്രങ്ങളിൽ സാംസ്കാരിക സമ്മേളനങ്ങളും സെമിനാറും സംഘടിപ്പിക്കും. 90 ലധികം വിദ്യാകേന്ദ്രങ്ങളിൽ സാക്ഷരതാ പ്രേരക്മാരുടെ നേതൃത്വത്തിൽ ഭവന സന്ദർശനം നടത്തി പുസ്തക ശേഖരണം നടത്തും. നാല്, ഏഴ്, പത്ത്, ഹയർ സെക്കണ്ടറി വിഭാഗങ്ങളിലെ 1000 ലധികം വരുന്ന പഠിതാക്കൾ ഒരാൾ ചുരുങ്ങിയത് 5 പേരെയെങ്കിലും കണ്ടെത്തി വായനയെ പ്രോത്സാഹിപ്പിക്കും. സാഹിത്യ ക്വിസ് , പുസ്തക ശേഖരണം എന്നിവയിൽ മികവു പുലർത്തുന്ന ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിൽ എത്തുന്നവർക്ക് ജൂലൈ 7 ന് നടക്കുന്ന സമാപന ചടങ്ങിൽ സമ്മാനം നല്കും. വായന പക്ഷാചരണത്തോട് അനുബന്ധിച്ച് ശേഖരിക്കുന്ന പുസ്തകങ്ങൾ ഉപയോഗിച്ച് സാക്ഷരതാ പ്രവർത്തകരുടെ നേതൃത്വത്തിൽ സഞ്ചരിക്കുന്ന ലൈബ്രററിയും ആരംഭിക്കും.

Advertisements

വായന പക്ഷാചരണ കാലയളവിൽ വായനയെ പ്രോത്സാഹിപ്പിക്കുവാനും , വായനാ സന്ദേശം എല്ലാവരിലും എത്തിക്കുവാനും സാക്ഷരതാപ്രവർത്തകരും, പ്രേരക്മാ രും തുല്യതാ പഠിതാക്കളും സഹകരിക്കണമെന്ന്


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജില്ലാ കോ-ഓർഡിനേറ്റർ അറിയിച്ചു. ജില്ലാതല പരിപാടികളുടെ തുടക്കം കുറിച്ച് ജില്ലാ സാക്ഷരതാ മിഷൻ ഓഫീസിൽ ചേർന്ന വായനാദിന പ്രതിജ്ഞക്ക് ജില്ലാ കോർഡിനേറ്റർ പി എം അബ്ദുൾകരീം നേതൃത്വം നല്കി ജീവനക്കാർ, നോഡൽ പ്രേരക്മാർ എന്നിവർ പങ്കെടുത്തു.

Hot Topics

Related Articles