കോട്ടയത്തിൻ്റെ അതുല്യ നടൻ ! എസ് പി പിള്ള സ്മൃതി ദിനം ജൂൺ 12 ന് ; മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും 

കോട്ടയം : എസ് പി പിള്ള സ്മൃതി ദിനം ജൂൺ 12 ന് . ആദ്യകാല മലയാള സിനിമാ ചരിത്രത്തിൽ തങ്കലിപികളാൽ ചേർക്കപ്പെട്ട ഹാസ്യസാമ്രാട്ട് ഏറ്റുമാനൂർ സ്വദേശി യശഃശരീരനായ എസ് പി പിള്ളയുടെ ഒർമ്മ നിലനിർത്തുന്നതിനായി എസ് പി പിള്ള സ്മാരക ട്രസ്റ്റ് അദ്ദേഹത്തിന്റെ ഓർമ ദിനമായ ജൂൺ 12 ന് കാലങ്ങളായി നടത്തി വരുന്ന അദ്ദേഹത്തിന്റെ സ്മൃതി ദിനാചരണം ഈ വർഷം ഏറ്റുമാനൂർ നന്ദാവനം ഓഡിറ്റോറിയത്തിൽ (ഏറ്റുമാനൂർ ശിവപ്രസാദ് നഗറിൽ )  നടക്കും. മന്ത്രി വി എൻ വാസവൻ സ്‌മൃതിദിന സമ്മേളന ഉദ്ഘാടനം ചെയ്ത് പുരസ്കാര വിതരണം നടത്തും. സിനിമാ താരവും അവതാരകനും കാരിക്കേച്ചറിസ്‌റ്റുമായ ജയരാജ് വാര്യർ അനുസ്മ‌രണ പ്രഭാഷണം ഉദ്ഘാടനം ചെയ്യും സാഹിത്യകാരൻ ബാബു കുഴിമറ്റം മുഖ്യ പ്രഭാഷണം നടത്തും.ട്രസ്‌റ്റ് പ്രസിഡന്റ്റ് ഗണേഷ് ഏറ്റുമാനൂർ അദ്ധ്യക്ഷത വഹിക്കും. 

Advertisements

ഏറ്റുമാനൂർ ഫൈൻ ആർട്‌സ് സൊസൈറ്റി


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രസിഡന്റ് എൻ അരവിന്ദാക്ഷൻ നായർ, ജനകീയ വികസന സമിതി പ്രസിഡൻ്റ് ബി രാജീവ്, കവിയും നടനുമായ ഹരിയേറ്റുമാനൂര് ഏറ്റുമാനൂർ പ്രസ് ക്ലബ് പ്രസിഡൻ്റ് ബന്നി ഫിലിപ് എന്നിവർ പ്രസംഗിക്കും. ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ സംബന്ധിക്കും. എസ് പി പിള്ള എന്ന അതുല്ല്യ കലാകാരനെ പുതുതലമുറയും അറിയപ്പെടണമെന്ന വീക്ഷണം മുൻനിർത്തി മുൻ വർഷത്തെപ്പോലെ ഈ വർഷവും 10, 12 ക്ലാസ്സു കളിലെ പരീക്ഷകളിൽ എ പ്ലസ്/എ നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിക്കുകയും എസ് പി പിള്ളയുടെ നാമത്തിലുള്ള  പുരസ്‌കാരങ്ങൾ വിതരണം ചെയ്യുകയും ചെയ്യും

പത്രസമ്മേളനത്തിൽ ട്രസ്‌റ്റ് പ്രസിഡൻ്റ് ഗണേഷ് ഏറ്റുമാനൂർ, സെക്രട്ടി ജി ജഗദീഷ് (സ്വാമി ആശാൻ), ജന.കൺവീനർ ബി രാജീവ്, കൺവീനർ ഹരിയേറ്റുമാനൂർ  എന്നിവർ പങ്കെടുത്തു.

Hot Topics

Related Articles