കോട്ടയത്ത് തൃണമൂൽ കോൺഗ്രസ് ജില്ലാ പ്രസിഡന്റായി സലിൻ കൊല്ലംകുഴിയെ തിരഞ്ഞെടുത്തു

കോട്ടയം : തൃണമൂൽ കോൺഗ്രസ് ജില്ലാ പ്രസിഡന്റായി സലിൻ കൊല്ലംകുഴിയെ തിരഞ്ഞെടുത്തു. കോട്ടയത്ത് ഹോട്ടൽ ഫുഡ്ലാന്റ് ഓഡിറ്റോറിയത്തിൽ ചേർന്ന ജില്ലാ സമ്മേളനത്തിലാണ് തീരുമാനം.
കേരളാ കോൺഗ്രസിൽ നിന്ന് ജില്ലാ നേതൃസ്ഥാനം രാജി വെച്ച സലിൻ തൃണമൂൽ കോൺഗ്രസിൽ ചേർന്ന് പ്രവർത്തിക്കുകയായിരുന്നു.ഡിഗ്രി വിദ്യാഭ്യാസമുള്ള സലിൻ 35 വർഷമായി രാഷ്ട്രീയ / സാമൂഹിക രംഗത്ത് നിറസാന്നിധ്യമാണ്. കേരളാ കത്തോലിക്ക കോൺഗ്രസ് സംസ്ഥാന പ്രതിനിധി സഭാംഗം, കേരളാ പരിസ്ഥിതി സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ്‌ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു , യൂത്ത് ഫ്രണ്ട് സംസ്ഥാന കമ്മറ്റി മെമ്പർ ,നി: മണ്ഡലം പ്രസിഡന്റ്, കേരളാ കോൺഗ്രസ് ജില്ലാ സെക്രട്ട്രിയേറ്റഗം, കേരളാ കോൺഗ്രസ് (സ്കറിയ തോമസ് ) ജില്ലാ വൈസ് പ്രസിഡന്റ്, ചെറുകിട റബർ കർഷക ഫെഡറേഷൻ ജില്ലാ സെക്രട്രറി, എന്നീ നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്. 49 വയസുണ്ട്. ഭാര്യ റെഞ്ചി, മക്കൽ അഖിൻ പ, അലൻ .

Hot Topics

Related Articles