കർഷക വിരുദ്ധനിയമങ്ങൾ റദ്ധാക്കുവാൻ കേന്ദ്രസർക്കാർ തയ്യാറായത് രാജ്യത്തെ വീര പോരാളികളായ കർഷകരുടെ വിജയം

തിരുവല്ല : ഐതീഹാസികമായ സമരം നടത്തി കർഷക വിരുദ്ധനിയമങ്ങൾ റദ്ധാക്കുവാൻ കേന്ദ്രസർക്കാർ തയ്യാറായത് രാജ്യത്തെ വീര പോരാളികളായ കർഷരുടെ വിജയമാണ് എന്ന് കേരള കോൺഗ്രസ്‌ എം ജില്ലാപ്രസിഡന്റ് എൻ എം രാജു.
ഡൽഹിയിൽ സമരം നടത്തി അവകാശങ്ങൾ നേടിയെടുത്ത കർഷക സമരഭടന്മാർക് അഭിവാദ്യം അർപ്പിച്ചുകൊണ്ട് കേരളകർഷക യൂണിയൻ (എം ) നിയോജകമണ്ഡലം കമ്മിറ്റി തിരുവല്ല ടൗണിൽ നടത്തിയ വിജയാഹ്ലാദ പ്രകടനത്തിനുശേഷം എസ് സി എസ് ജംഗ്ഷനിൽ ചേർന്ന യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കർഷക യൂണിയൻ നിയോജക മണ്ഡലം പ്രസിഡന്റ്‌

Advertisements

പ്രമോദ് കൂടഭാഗം അധ്യക്ഷത വഹിച്ചു. പാർട്ടി ജനറൽ സെക്രട്ടറി ചെറിയാൻ പോളച്ചിറക്കൽ, സംസ്ഥാന കമ്മിറ്റി അംഗം സജി അലക്സ്, മജ്നു എം രാജൻ, മനു ജോസഫ്, സോമൻ താമരച്ചാലിൽ, അഡ്വ ദീപു മാമൻ മത്തായി, ജോജി പി തോമസ്, റെജി കുരുവിള, ജോയ് ആറ്റുമാലിൽ, ബാബു പുല്ലേലിക്കാട്ടിൽ, മനോജ് മടത്തിംമൂട്ടിൽ, വി എം യോഹന്നാൻ, രാജേഷ് കാടമുറി, ലിറ്റി എബ്രഹാം , രാജേഷ് തോമസ്, നരേന്ദ്രനാഥ്, എബ്രഹാം തോമസ്, സജു സാമൂവൽ, അജോയ് സ്റ്റീഫൻ, ബിജു തുണ്ടിപറമ്പിൽ, സതീശൻ പരുമല, തോമസ് വഞ്ചിപാലം, തോമസ് വർഗീസ്, എന്നിവർ പ്രസംഗിച്ചു. ജോസ് പുലുച്ചേരി, ഇ വി വർഗീസ്, ജോർജ് കുര്യൻ, സി പി ജയ്മോൻ, റോയ് കണ്ണോത്ത്, തോമസ് കോശി എന്നിവർ പ്രകടത്തിനു നേതൃത്വം നൽകി

Hot Topics

Related Articles