ഉഴവൂരിൽ വാഹനാപകടം; യുവാവിന് ദാരുണാന്ത്യം; ബൈക്ക് അപകടത്തിൽപ്പെട്ട് മരിച്ചത് വെളിയന്നൂർ സ്വദേശിയായ യുവാവ്

ഉഴവുർ: ഞായറാഴ്ച വൈകിട്ട് ഉഴവുർ ടൗണിൽ വെച്ച് ഉണ്ടായ ബൈക്ക് അപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരണപ്പെട്ടത്.വെളിയന്നൂർ വന്ദേമാതരം വട്ടപ്പഴുക്കാവീൽ ഗോപിയുടെ മകൻഅരുൺ ഗോപി (29) ആണ് മരിച്ചത് .അരുൺ ഓടിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് നിർത്തിയിട്ടിരുന്ന മിനിലോറിയിടിച്ചാണ് അപകടം ഉടൻ നാട്ടുകാർ ഉഴവുർ സർക്കാർ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പരേതൻ പ്രവാസി യായിരുന്നു, അവധി ആഘോഷിക്കാൻ നാട്ടിലെത്തിയിട്ട് എതാനും ആഴ്ചകൾക്ക് ആയിട്ടുള്ളു. മാതാവ് ഷീബാ (ഇസ്രായേൽ)കുടക്കച്ചിറ നാരകത്തെങ്കീൽ കുടുംബാംഗങ്ങമാണ്.സഹോദരി ആതിര (യ.കെ)
ഭാര്യ : കീർത്തി ഉഴവൂർ പയസ്മൗണ്ട് എള്ളംപ്ലാക്കിൽ (ഉള്ളാടപ്പിള്ളിൽ) കുടുംബാംഗം.
സംസ്‌കാരം നാളെ ജൂൺ പത്ത് ചൊവ്വാഴ്ച രണ്ടിന് വന്ദേമാതരത്തുള്ള വീട്ടുവളപ്പിൽ.

Advertisements

Hot Topics

Related Articles