കോട്ടയം : കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടിയെത്തിയ രോഗികളുടെ കെ.കെ റോഡിലേക്ക് നീണ്ടു. ഇവിടെ എത്തുന്ന രോഗികളെ പരിശോധിക്കാൻ ഒരു ഹൗസ് സർജൻ മാത്രമാണ് നിലവിലുള്ളത്. കാഷ്യാലിറ്റി മെഡിക്കൽ ഓഫീസർ ഡ്യൂട്ടിയിൽ ഉണ്ടെങ്കിലും ഇദ്ദേഹം രോഗികളെ പരിശോധിക്കുന്നില്ല എന്ന പരാതി ഉയർന്നിട്ടുണ്ട്. വളരെ തിരക്കേറിയ ഞായറാഴ്ച ഒരു ഹൗസ് സർജൻ മാത്രം ഡ്യൂട്ടിയിൽ ഉള്ളതാണ് ആശുപത്രിയിൽ രോഗികളുടെ വഴിയിലേക്ക് നീണ്ടതിനു പിന്നിലെ കാരണമായി പറയുന്നത്.
ജില്ലാ ജനറൽ ആശുപത്രിയിൽ ഞായറാഴ്ചകളിൽ പതിവിലേറെ തിരക്കുണ്ടാകുന്നത് സ്ഥിരമായ കാഴ്ചയാണ്. ഓ പി വിഭാഗം പ്രവർത്തിക്കുന്നില്ലാത്തതിനാൽ, ഞായറാഴ്ചകളിൽ ഈ രോഗികൾ കൂടി ജനറൽ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലാണ് ചികിത്സ തേടി എത്തുന്നത്. എന്നാൽ ഇവിടെ മതിയായ ക്രമീകരണം ഒരുക്കാൻ അധികൃതർ തയ്യാറാകാത്തതാണ് വീഴ്ച സംഭവിച്ചതിന് കാരണം. അത്യാഹിത വിഭാഗത്തിൽ ഒരു ഹൗസ് സർജൻ മാത്രമിരുന്ന് നൂറിലേറെ രോഗികളെ കൈകാര്യം ചെയ്യേണ്ട സാഹചര്യമാണ് പല ഞായറാഴ്ചകളിലും ഉണ്ടാകുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രോഗികളുടെ എണ്ണം കൂടുന്നതനുസരിച്ച് ഡോക്ടർമാരെ ക്രമീകരിക്കുന്നതിന് അടക്കമുള്ള സൗകര്യങ്ങൾ ഇവിടെ ഏർപ്പെടുത്താറില്ല എന്നാണ് പരാതി ഉയർന്നിരിക്കുന്നത്. ഈ സാഹചര്യത്തിൽ പല രോഗികളും മണിക്കൂറുകളോളം ക്യൂ നിന്ന് ശേഷം മാത്രമാണ് ഡോക്ടർമാരെ നേരിൽ കാണുന്നത്. കാഷ്വാലിറ്റി മെഡിക്കൽ ഓഫീസറായി പ്രവർത്തിക്കുന്ന ഡോക്ടർ രോഗികളെ കൃത്യമായി പരിശോധിക്കുന്നില്ലന്നും അതുകൊണ്ടുതന്നെയാണ് തിരക്ക് ക്രമാതീതമായി വർദ്ധിക്കുന്നതെന്നും പരാതി ഉയർന്നിട്ടുണ്ട്.