കോട്ടയം: സെൻട്രൽ ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ സ്‌നേഹക്കൂട്ടിൽ സ്‌നേഹം നിറച്ച് സ്വാതന്ത്ര്യദിനാഘോഷം നടത്തി. രാവിലെ എട്ടു മണിയോടെ സ്‌നേഹക്കൂട് അഭയമന്ദിരത്തിൽ പതാക ഉയർത്തിയാണ് പരിപാടികൾക്ക് തുടക്കമിട്ടത്. തുടർന്ന്, വിവിധ കലാപരിപാടികളും മധുരം വിതരണവും നടത്തി. സ്‌നേഹക്കൂട് അഭയമന്ദിരത്തിലെ മാതാപിതാക്കൾക്ക് ഒപ്പമാണ് ഇവർ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുത്തത്. ലയൺസ് ക്ലബ് പ്രസിഡന്റ് ബിനു കോയിക്കൽ, ലയണസ് വിചിത്ര ബിനു, സെക്രട്ടറി തോമസ് ഫിലിപ്പ്, ട്രഷരർ ജേക്കബ് പണിക്കർ, ലയൺസ് ക്ലബ് അംഗങ്ങളായ സന്തോഷ്‌കുമാർ, ജിഷ സന്തോഷ്, മധു എം.പി , ജോസഫ് ജെ നാസർ, സുരേഷ് കുമാർ, വിനായക് ബി.നായർ, വിനയ് ശങ്കർ ബി.നായർ, ഭരത് നായർ എന്നിവരും പങ്കെടുത്തു.