കോട്ടയം : കെഎഫ്സിയിൽ ഓൺലൈനായി ഭക്ഷണം ഓർഡർ ചെയ്ത ശേഷം ഹോം ഡെലിവറി ചെയ്യില്ലെന്ന് ചിങ്ങവനത്തെ കെഎഫ്സി ജീവനക്കാർ.പണം നഷ്ടമായ കടുവാക്കുളം സ്വദേശി പരാതിയുമായി രംഗത്ത്.കോട്ടയം കടുവാക്കുളം സ്വദേശി ജസ്റ്റിൻ തോമസിനാണ് ചിങ്ങവനത്തെ കെഎഫ്സി സെന്ററിൽ നിന്നും മോശം അനുഭവം നേരിട്ടത്.
ഇന്ന് വൈകുന്നേരം ഏഴ് മണിയോടുകൂടിയാണ് സംഭവം. ജസ്റ്റിൻ 860 രൂപയ്ക്ക് സർവീസ് ചാർജ് ഉൾപ്പെടെ ഭക്ഷണം ഓണ്‍ലൈനായി ഓർഡർ ചെയ്തിരുന്നു. എന്നാൽ സമയം കഴിഞ്ഞിട്ടും ഭക്ഷണം എത്താതെ വന്നതോടുകൂടി ചിങ്ങവനത്തുള്ള കെഎഫ്സി സെന്ററിൽ വിളിച്ചപ്പോൾ ആണ് വീട്ടിൽ എത്തി ഡെലിവറി ചെയ്യില്ലെന്നറിയിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മഴയാണെന്നും , ഷോപ്പിൽ ഹോം ഡെലിവറിയ്ക്ക് ജീവക്കാരില്ല എന്നും ഉള്ള കാരണം പറയുന്നതായും ഇദ്ദേഹം പറയുന്നു. എന്നാൽ സർവീസ് ചാർജ് എന്തിന് ഈടാക്കി എന്ന് ചോദിച്ചപ്പോൾ എന്തിനാണ് ഓർഡർ ചെയ്തത് എന്ന മറുചോദ്യമായ് കെഎഫ്സി ജീവനക്കാരിൽ നിന്നും ഉണ്ടായത്. സമയം കഴിഞ്ഞിട്ടും ആഹാരം എത്താതെ വന്നതോടെ ചിങ്ങവനത്തെ കെഎഫ്സി സെന്ററിൽ ജസ്റ്റിൻ പിന്നീട് നേരിട്ട് പോയി ആഹാരം വാങ്ങി.എന്നാൽ ഡെലിവറി ചാർജ് തിരികെ നൽകിയില്ല എന്നും പരാതിയിൽ പറയുന്നു. നിയമപരമായി മുന്നോട്ടു പോകാൻ കുടുംബത്തിന് താല്പര്യമില്ലെന്നും എന്നാൽ സർവീസിന്റെ പേരിൽ മറ്റുള്ളവരെ പറ്റിക്കുന്ന രീതി ഇനി ഉണ്ടാവരുതെന്നും, ഇതിനാണ് വാർത്ത നൽകുന്നതെന്നും ജസ്റ്റിൻ പറഞ്ഞു.