വൈക്കം ടി.വി പുരത്ത് ഉത്സവത്തിനിടെ പിടിയാന രണ്ടാം പാപ്പാനെ ചവിട്ടി കൊന്ന സംഭവം : മരിച്ചത് ചങ്ങനാശേരി സ്വദേശിയായ 25 കാരൻ 

കോട്ടയം : വൈക്കം ടി.വി പുരത്ത് ഉത്സവത്തിൻ്റെ എഴുന്നള്ളിപ്പിനിടെ  ഇടഞ്ഞ പിടിയാനയുടെ ചവിട്ടേറ്റ് മരിച്ചത് ചങ്ങനാശേരി സ്വദേശി. ചെങ്ങനാശ്ശേരി ക്യ രണ്ടാം പാപ്പാൻ  സാമിച്ചൻ (25) ആണ് ആനയുടെ ചവിട്ടേറ്റ് മരിച്ചത്.  ടി.വി പുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്  എത്തിച്ച തോട്ടയ്ക്കാട്ട് കുഞ്ഞുലക്ഷ്മി എന്ന ആനയാണ് എഴുന്നള്ളിപ്പിന് ഇടയിൽ ഇടഞ്ഞ് പിന്നിൽ നിന്നിരുന്ന രണ്ടാം പാപ്പാൻ തള്ളിയിട്ട ശേഷം ചവിട്ടിയത്. ഉടൻ തന്നെ ഇയാളെ വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി മരണം സംഭവിക്കുകയായിരുന്നു.

Hot Topics

Related Articles