കോട്ടയം ജില്ലാ ഐ.ടി. മിഷന്റെ നേതൃത്വത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പരിശീലന പരിപാടി സംഘടിപ്പിച്ചു

കോട്ടയം: ജില്ലാ ഐ.ടി. മിഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ വകുപ്പുകളിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പരിശീലന പരിപാടി സംഘടിപ്പിച്ചു. കളക്ടറേറ്റിലെ വിപഞ്ചിക ഹാളില്‍ നടന്ന പരിപാടി ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍ ഉദ്ഘാടനം ചെയ്തു.
ജോലിയില്‍ നിര്‍മിത ബുദ്ധിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി ജോലി എളുപ്പമാക്കുന്നതിനുള്ള സാങ്കേതികവശങ്ങള്‍, വിവിധ എ.ഐ. ടൂളുകള്‍ തുടങ്ങിയവ പരിചയപ്പെടുത്തി.
കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എന്‍ജിനീയറിങ് കോളേജ് ഐ.ടി. ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി ഡോ. മനോജ്.ടി. ജായി ക്‌ളാസ് നയിച്ചു.
സബ് കളക്ടര്‍ ഡി. രഞ്ജിത്ത്, എ.ഡി.എം. എസ്. ശീജിത്ത്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ. അരുണ്‍ കുമാര്‍,വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Advertisements

Hot Topics

Related Articles