കോട്ടയം : കോട്ടയം നാഗമ്പടത്ത് നാലു വയസ്സുകാർ നടക്കം 11 പേർക്ക് അക്രമണ ശക്തനായ തെരുവുനായുടെ കടിയേറ്റു. കുറിച്ചി ഷാജി വില്ലയിൽ അജീഷയുടെയും ശിവയുടെയും പുത്രൻ അർഷിതി ( നാല് ) നാണ് നായയുടെ കടിയേറ്റത്. അർഷിതടക്കം 11 പേരാണ് നാഗമ്പടം ഭാഗത്തുനിന്നും നായയുടെ കടിയേറ്റ് ആശുപത്രിയിൽ ചികിത്സ തേടിയത്.
ഇന്ന് വൈകിട്ട് ഏഴുമണിയോടുകൂടിയായിരുന്നു സംഭവം. വാഗമഠം ഇൻഡോർ സ്റ്റേഡിയത്തിന് സമീപത്തു വച്ചാണ് അർഷിതിന് നായയുടെ കടിയേറ്റത്. ഇൻഡോർ സ്റ്റേഡിയം ഭാഗത്ത് കൂടി മാതാവിന് ഒപ്പം നടന്നുവരികയായിരുന്നു കുട്ടി. ഈ സമയം ഇവരെ കടന്നുപോയ നായ പ്രകോപനം ഒന്നുമില്ലാതെ തിരികെ എത്തി കുട്ടിയെ കടിക്കുകയായിരുന്നു. കുട്ടിയുടെ കയ്യിലാണ് കടിയേറ്റത്. ഉടൻ തന്നെ കുട്ടിയെ ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചു. നാളെ കുട്ടിയെ ജില്ലാ ജനറൽ ആശുപത്രി സർജറി വിഭാഗത്തിൽ വിദഗ്ധ ചികിത്സയ്ക്കായി പ്രവേശിപ്പിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നാഗമ്പടം എൽ ഐ സി ഭാഗത്ത് വച്ച് രണ്ട് പേരെ നായ ആക്രമിച്ചിരുന്നു. ഇത് കൂടാതെ ഇവിടെ നടന്നിരുന്ന തെരുവ് നായയെയും നായ കടിച്ചിരുന്നു. ഈ നായയെ നാട്ടുകാരും ഓട്ടോ ഡ്രൈവർമാരും ചേർന്ന് കല്ലെറിഞ്ഞ് എറിഞ്ഞു ഓടിക്കുകയായിരുന്നു. ഇവിടെ നിന്ന് ഓടിയ നായ നാഗമ്പടം ബസ്റ്റാൻഡ് ഭാഗത്ത് വച്ചും , മൈതാനം ഭാഗത്ത് വച്ചുമാണ് യാത്രക്കാരെ ആക്രമിച്ചത്. നായയുടെ കടിയേറ്റ ഇതര സംസ്ഥാന തൊഴിലാളികൾ അടക്കമുള്ളവർ ജില്ലാ ജനറൽ ആശുപത്രിയിലും മെഡിക്കൽ കോളേജിലും ചികിത്സ തേടിയിട്ടുണ്ട്.