വൈക്കം മഹാദേവക്ഷേത്രത്തിൽ കോടിയർച്ചനയ്ക്കും വടക്കുപുറത്തുപാട്ടിനുമുള്ള കാൽനാട്ടുകർമ്മം നടത്തി : കൊടുങ്ങല്ലൂർ ക്ഷേത്രം തന്ത്രി ടി.എം. ശങ്കരൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു

വൈക്കം: വൈക്കം മഹാദേവക്ഷേത്രത്തിൽ 12 വർഷത്തിൽ ഒരിക്കൽ നടക്കുന്ന കോടിയർച്ചനയ്ക്കും വടക്കുപുറത്തുപാട്ടിനുമുള്ള കാൽനാട്ടുകർമ്മം ഭക്തിനിർഭരമായി നടത്തി. ഇന്നലെ വൈകുന്നേരം വൈക്കംമഹാദേവക്ഷേത്രത്തിൽ വൈകുന്നേരം6.10നും 6.30നും മധ്യേയുള്ള മുഹൂർത്തത്തിൽ കൊടുങ്ങല്ലൂർ ക്ഷേത്രം തന്ത്രി ടി.എം. ശങ്കരൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. പി.എസ്. പ്രശാന്താണ് കാൽനാട്ടിയത്.

Advertisements

കോടി അർച്ചന വടക്കുപുറത്തുപാട്ട് കമ്മിറ്റി പ്രസിഡന്റ് വൈക്കം ചാലപ്പറമ്പ് പാഴൂർ പുത്തൻവീട്ടിൽ അഡ്വ.എസ്. സുധീഷ്‌കുമാറിന്റെ വീട്ടുവളപ്പിലെ പ്ലാവാണ് കാൽ നാട്ടിനായി മുറിച്ചെടുത്തത്. ഇന്നലെ ഉച്ചകഴിഞ്ഞ് 2.15ഓടെ വാദ്യമേളങ്ങൾ നില കാവടി എന്നിവയുടെ അകമ്പടിയോടെയാണ് പ്ലാവിൻ തടിചുമലിലേറ്റി ഭക്തർ വൈക്കം മഹാദേവ ക്ഷേത്രത്തിലേക്ക് പ്രയാണം ആരംഭിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പാതയോരത്ത് പൂക്കൾ വിരിച്ച് ദീപ കാഴ്ചയൊരുക്കി തൊഴുകൈയോടെ ഭക്തർ കാത്തു നിന്നിരുന്നു. നൂറുകണക്കിനു ഭക്തർ കാൽനാട്ട് കർമ്മത്തിൽ പങ്കെടുത്തു.

കോടി അർച്ചന മാർച്ച് 17 മുതൽ ഏപ്രിൽ 13 വരെയും വടക്കുപുറത്തു പാട്ട് ഏപ്രിൽ രണ്ടു മുതൽ 13 വരെയാണ് നടക്കുന്നത്. ബ്രഹ്മശ്രീ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരിയുടേയും ബ്രഹ്മശ്രീ കിഴക്കിനിയേടത്ത് മേക്കാട്ട് മാധവൻ നമ്പൂതിരിയുടേയും മുഖ്യകാർമ്മികത്വത്തിൽ 27 നക്ഷത്രങ്ങൾക്കും 27 ദിവസങ്ങളിലായി കോടി അർച്ചന നടത്തും.

Hot Topics

Related Articles