ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരം വീണ് പരിക്കേറ്റയാള്‍ മരിച്ചു

കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരം വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. കല്ലാച്ചിയിലെ ടാക്സി ഡ്രൈവർ, വാണിമേല്‍ ചേലമുക്ക് സ്വദേശി ഏക്കോത്ത് അസീസ് ആണ് മരിച്ചത്. നാദാപുരം വാണിമേല്‍ പാലത്തിന് സമീപത്തെ അരയാല്‍ മരത്തിന്‍റെ തടിഭാഗം ബൈക്ക് യാത്രക്കാരുടെ മുകളില്‍ പതിക്കുകയായിരുന്നു ബൈക്ക് ഓടിച്ചിരുന്ന പാറോള്ള പറമ്ബത്ത് നൗഫല്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു. ഞായറാഴ്ച്ച ഉച്ചയ്ക്കായിരുന്നു സംഭവം. ഗുരുത പരിക്കേറ്റ അസീസ് കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

Hot Topics

Related Articles