കോഴിക്കോട് ബിലാത്തികുളത്ത് നിയന്ത്രണം വിട്ട ബൈക്ക് വീട്ടിലേക്ക് ഇടിച്ചു കയറി അപകടം; വിദ്യാർത്ഥി മരിച്ചു; സുഹൃത്തിന് പരിക്ക്

കോഴിക്കോട്: കോഴിക്കോട് ബിലാത്തികുളത്ത് നിയന്ത്രണംവിട്ട ബൈക്ക് വീട്ടിലേക്ക് ഇടിച്ചുകയറി വിദ്യാർഥി മരിച്ചു. വെസ്റ്റ്ഹില്‍ ഗവ. എൻജിനീയറിങ് കോളജിലെ അപ്ലൈഡ് ഇലക്‌ട്രോണിക്സ് മൂന്നാംവർഷ വിദ്യാർഥി എറണാകുളം ചെല്ലാനം മാവുങ്കല്‍പറമ്പ് ശിവദാസിന്റെ മകൻ അനുരൂപ് (21) ആണ് മരിച്ചത്.

പുലർച്ചെ മൂന്നരയോടെയാണ് അപകടം. വിദ്യാർഥികള്‍ ഹോസ്റ്റലില്‍നിന്ന് റെയില്‍വേ സ്റ്റേഷനിലേക്ക് പോകുമ്പോഴാണ് അപകടം ഉണ്ടായത്. അനുരൂപ് സംഭവ സ്ഥലത്തുതന്നെ മരിച്ചു. കൂടെയുണ്ടായിരുന്ന കോട്ടയം സ്വദേശി ഇജാസ് ഇഖ്ബാലിനെ (22) ഗുരുതര പരുക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Hot Topics

Related Articles