കോഴിക്കോട്: കൊടുവള്ളിക്കടുത്ത് മദ്രസ്സാ ബസാറില്‍ ടൂറിസ്റ്റ് ബസ്സ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി. ഒരു കുട്ടി ഉള്‍പ്പടെ 10 പേർക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. ബസ് അമിത വേഗത്തില്‍ ആയിരുന്നുവെന്ന് ദൃക്സാക്ഷികള്‍ ആരോപിച്ചു. ബസിൻ്റെ ഡ്രൈവറുടെ പരിക്ക് അതീവ ഗുരുതരമെന്നാണ് വിവരം.
Advertisements