കോഴിക്കോട് ഫറോക്കിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് കൊല്ലം സ്വദേശി മരിച്ചു; 18 പേർക്ക് പരിക്ക്

കോഴിക്കോട്: തിരുവനന്തപുരത്തുനിന്ന് ഉടുപ്പിയിലേക്കുപോയ ടൂറിസ്റ്റ് ബസ് മറിഞ്ഞ് യുവാവ് മരിച്ചു. കൊല്ലം സ്വദേശി അമല്‍ (28) ആണ് മരിച്ചത്. 18 പേർക്ക് പരിക്കേറ്റു. കോഹിനൂർ എന്നപേരില്‍ സർവീസ് നടത്തുന്ന ബസ് ഫറോക്ക് മണ്ണൂർ വളവില്‍ ശനിയാഴ്ച പുലർച്ചെ 2.30-ഓടെയാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Hot Topics

Related Articles