പത്തനംതിട്ട : എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജൻ- ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ കൂടിക്കാഴ്ച്ച സിപിഎം ചർച്ച ചെയ്യുമെന്ന് മുതിര്‍ന്ന നേതാവും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ തോമസ് ഐസക്. ആരെങ്കിലും ചൂണ്ടിക്കാണിക്കുന്നിടത്ത് ഇ.പി ജയരാജൻ നിഷ്കളങ്കമായി പോകരുതായിരുന്നുവെന്ന് ഐസക്ക് അഭിപ്രായപ്പെട്ടു. വിഷയത്തിലെ എന്റെ അഭിപ്രായം പാർട്ടി ഘടകത്തില്‍ പറയും. ഇപ്പോള്‍ മുഖ്യമന്ത്രി പറഞ്ഞതിനപ്പുറം മറ്റൊന്നും പറയാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പത്തനംതിട്ടയില്‍ തികഞ്ഞ വിജയപ്രതീക്ഷയുണ്ട്. വോട്ടിംഗ് ശതമാനത്തില്‍ പത്തനംതിട്ട കണ്ടത് റെക്കോർഡ് തകർച്ചയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Advertisements