ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ പ്രശസ്തമായ അഷ്ടമി രോഹിണി വള്ളസദ്യ ഇന്ന്: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ ഉദ്ഘാടനം നിർവ്വഹിക്കും; സദ്യയ്ക്കായി ചേനപ്പാടി കരക്കാർ ഇന്നലെ ക്ഷേത്രത്തിൽ പാളത്തൈര് സമർപ്പിച്ചു

കോഴഞ്ചേരി : വാഴൂർ തീർത്ഥപാദാശ്രമം മഠാധിപതി ഗരുഡധ്വജാനന്ദ തീർത്ഥപാദരുടെ നേത്യത്വത്തിൽ പാർത്ഥസാരഥി ഭക്തജന സമിതിയാണ് 1300 ലിറ്റർ തൈര് ഭഗവാന് സമർപ്പിച്ചത്. സംസ്ഥാനത്തിനകത്തും പുറത്തും നിന്നുള്ള പതിനായിരക്കണക്കിന് ഭക്തർ ആറന്മുളയിലേക്ക് അഷ്ടമിരോഹിണി വള്ളസദ്യക്ക് എത്തും. 351 പറ അരിയുടെ സദ്യ ക്ഷേത്ര മതിൽക്കകത്തും 50 പറയുടെ സദ്യ പുറത്തെ ഓഡിറ്റോറിയങ്ങളിലുമായി വിളമ്പും. ലോകത്തിൽ തന്നെ ഒരേ സമയം ഏറ്റവുമധികം ആളുകൾ പങ്കെടുക്കുന്ന സദ്യ എന്ന നിലയിൽ റെക്കോർഡ് ബുക്കുകളിലും ഇടം പിടിച്ചിട്ടുണ്ട്.

Advertisements

ക്ഷേത്രത്തിൽ നടക്കുന്ന വഴിപാട് വള്ളസദ്യകൾ സാധാരണ പള്ളിയോടത്തിൽ എത്തിച്ചേരുന്ന കരക്കാർക്കും വഴിപാടുകാരുടെ ക്ഷണിക്കപ്പെട്ട ബന്ധുക്കൾക്കും മാത്രമാണ്. എന്നാൽ പാർത്ഥ സാരഥിയുടെ പിറന്നാളായ അഷ്ടമി രോഹിണി വള്ളസദ്യ ക്ഷേത്രത്തിലെത്തിച്ചേരുന്ന മുഴുവൻ ഭക്തജനങ്ങൾക്കും വിളമ്പുന്ന സമൂഹ സദ്യയാണ്.
വള്ളസദ്യകളിൽ വിളമ്പുന്ന വിഭവങ്ങൾ എല്ലാം സമുഹ സദ്യയിലും വിളമ്പും. വിശാലമായ മ‌തിൽക്കകത്താണ് സമൂഹ സദ്യ നടക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ വർഷത്തെ അഷ്ടമിരോഹിണി വള്ളസദ്യകൾക്കായി 401 പറ അരിയാണ് ഉപയോഗിക്കുന്നത്. 100 ഓളം പാചകക്കാരും 200ൽ പരം വിളമ്പുകാരും ഉൾപ്പടെ 300 ൽ അധികം ആളുകൾ 3 ദിവസം കൊണ്ടാണ് സദ്യ തയ്യാറാക്കുന്നത്. ഒരു ലക്ഷത്തോളം ഭക്തർ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാവിലെ 11. 30 ഓടെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ കൊടിമരച്ചുവട്ടിൽ പ്രത്യേകം തയ്യാറാക്കിയ നിലവിളക്കിൽ ദീപം തെളിയിച്ച് സമൂഹ സദ്യയുടെ ഉദ്ഘാടനം നിർവ്വഹിക്കും. തുടർന്ന് ഭഗവാനെ സങ്കൽപ്പിച്ച് പ്രത്യേകം തയ്യാറാക്കിയ നാക്കിലയിലേക്ക് വള്ളസദ്യയുടെ വിഭവങ്ങൾ വിളമ്പുന്നതോടെ അഷ്ടമിരോഹിണി വള്ളസദ്യകൾക്ക് തുടക്കമാവും. ഭക്തർക്കൊപ്പം ഭഗവാനും സദ്യയുണ്ണുന്നു എന്ന് കരുതുന്നതിനാൽ തന്നെ സദ്യ എന്നതിനുപരിയായി ഭഗവാന്റെ പ്രസാദമായാണ് ഭക്തർ അഷ്ടമിരോഹിണി വള്ളസദ്യയെ കണക്കാക്കുന്നത്.

Hot Topics

Related Articles