കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനത്തിൽ പാമ്പ് : പാമ്പിനെ കണ്ടത് എയർ ഇന്ത്യ വിമാനത്തിൽ 

കോഴിക്കോട് : ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് കോഴിക്കോടേക്ക് പുറപ്പെടാനിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ കാര്‍ഗോ ഹോള്‍ഡില്‍ പാമ്പിനെ കണ്ടെത്തിയത് പരിഭ്രാന്തി സൃഷ്ടിച്ചു. ശനിയാഴ്ച പുലര്‍ച്ചെ 2.30ന് കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് യാത്രക്കാരുമായി തയാറായ ബി 737-800 വിമാനത്തിന്റെ കാര്‍ഗോയിലാണ് പാമ്പിനെ കണ്ടത്. യാത്രക്കാരെല്ലാവരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ ഏവിയേഷന്‍ റെഗുലേറ്റര്‍ ഡിജിസിഎ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Advertisements

വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരുടെ എണ്ണം സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. യാത്രക്കാരെ സമീപത്തുള്ള ഹോട്ടലിലേക്ക് മാറ്റിയെന്നാണ് വിവരം. യാത്ര മുടങ്ങിയതിനെത്തുടര്‍ന്ന് സന്ദര്‍ശക വിസയില്‍ ദുബായിലെത്തിയവര്‍ വിമാനത്താവളത്തില്‍ തന്നെ തുടരുകയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കാര്‍ഗോയില്‍ പാമ്പിന്റെ സാന്നിധ്യമുണ്ടെന്ന് മനസിലാക്കിയ ഉടന്‍ തന്നെ യാത്രക്കാര്‍ക്ക് സുരക്ഷ ഒരുക്കുന്നതിനുള്ള നടപടി ആരംഭിച്ചിരുന്നു. എയര്‍പോര്‍ട്ടിലെ അഗ്നിശമനസേനയെ വിവരമറിയിച്ചിരുന്നെന്നും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനിലെ (ഡിജിസിഎ) മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു. 

വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരുടെ എണ്ണം സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. യാത്രക്കാരെ സമീപത്തുള്ള ഹോട്ടലിലേക്ക് മാറ്റിയെന്നാണ് വിവരം.

Hot Topics

Related Articles