കെ പി പി എൽ തീ പിടുത്തം : നഷ്ടം പത്ത് കോടിയിലധികം : കത്തി നശിച്ചത് ജർമ്മൻ മെഷീൻ 

കോട്ടയം : കേരള പേപ്പര്‍ പ്രോഡക്‌ട്സ് ലിമിറ്റഡില്‍ വ്യാഴാഴ്ചയുണ്ടായ തീപിടിത്തത്തില്‍ നഷ്ടം 10 കോടിയിലധികം രൂപ. പേപ്പര്‍ മെഷീനിന്റെ നല്ലൊരുഭാഗവും നശിച്ചു. താല്‍ക്കാലികമായി ഉല്‍പ്പാദനം നിലയ്ക്കുന്നതിലുള്ള നഷ്ടം വേറെ. ദിവസം 320 ടണ്‍ ന്യൂസ്പ്രിന്റ് ഉല്‍പ്പാദിപ്പിക്കാൻ ശേഷിയുള്ള മെഷീനാണ് നശിച്ചത്. ഇത് അറ്റകുറ്റപ്പണിയിലൂടെ വീണ്ടും പ്രവര്‍ത്തനസജ്ജമാക്കാൻ കുറഞ്ഞത് ഒരുമാസം വേണ്ടിവരും. മലയാള പത്രങ്ങളടക്കം മുപ്പതോളം ദിനപത്രങ്ങള്‍ കെപിപിഎല്ലിന്റെ ന്യൂസ്പ്രിന്റാണ് ഉപയോഗിക്കുന്നത്. ദിവസം 200 ടണ്‍ ന്യൂസ് പ്രിന്റ് ഇവിടെ ഉല്‍പ്പാദിപ്പിക്കുന്നു. ഉല്‍പ്പാദനം നിലയ്ക്കുന്നത് കമ്ബനിക്ക് വലിയ നഷ്ടം ഉണ്ടാക്കും. 

Advertisements

“വൊയ്ത്’ എന്ന ജര്‍മൻ കമ്ബനിയുടേതാണ് കത്തിപ്പോയ മെഷീൻ. ഇറക്കുമതി ചെയ്ത മെഷീൻ നാല്‍പതിലധികം വര്‍ഷമായി ഇവിടെ ഉപയോഗിക്കുന്നു. ഇതിന്റെ കത്തിപ്പോയ ഓരോ ഭാഗത്തിനും കോടികള്‍ വില വരും. മെഷീനിന്റെ ക്വാളിറ്റി കണ്‍ട്രോള്‍ സംവിധാനം കത്തിനശിച്ചു. ഇതിന് മാത്രം രണ്ട് കോടി രൂപ വരും. കടലാസിന്റെ കനവും കട്ടിയുമെല്ലാം അളക്കുന്ന സംവിധാനമാണിത്. കത്തിപ്പോയ മെഷീൻ ക്ലോത്തിങ്ങിന് ഒരുകോടിയിലധികം രൂപ വരും. യന്ത്രത്തിന്റെ അലുമിനിയം പാനലിങ് ഉരുകിപ്പോയി. ഇലക്‌ട്രിക്കല്‍ കേബിളുകളെല്ലാം നശിച്ചു. കെട്ടിടത്തിന്റെ രണ്ടാമത്തെ നിലയിലാണ് മെഷീനുള്ളത്. താഴത്തെ നില വളരെ ചൂടേറിയതാണ്. ഫയര്‍ ഹൈഡ്രന്റ് പ്രവര്‍ത്തനക്ഷമമായിരുന്നതിനാല്‍ ഫയര്‍ ഫോഴ്സിന് തീയണയ്ക്കാനുള്ള വെള്ളം എടുക്കാൻ സാധിച്ചു.

Hot Topics

Related Articles