കെ എസ് ഇ ബി ഡാം സേഫ്റ്റി ഡിപ്പാർട്ട്മെന്റ് വക കാർ ഇടിച്ച് പരുത്തും പാറകവലയിൽ മരിച്ചത് കുറിച്ചി പാപ്പാഞ്ചിറ സ്വദേശി : മരിച്ചയാളുടെ സംസ്കാരം നാളെ

പരുത്തുംപാറ : കവലയ്ക്കു സമീപം പന്നിമറ്റം റോഡിൽ ഇന്നലെ മെയ് 26 തിങ്കളാഴ്ച വാഹനമിടിച്ച് മരിച്ചത് കുറിച്ചി പാപ്പാഞ്ചിറ സ്വദേശി പുളിമൂട്ടിൽ തടത്തിൽ രാജപ്പൻ(72 ) . കെ എസ് ഇ ബി യുടെ ഡാം സേഫ്റ്റി ഡിപ്പാർട്ട്മെന്റ് – ന് വേണ്ടി സർവീസ് നടത്തുന്ന എത്തിയോസ് കാർ ആണ് രാജപ്പനെ ഇടിച്ചു വീഴ്ത്തിയത് . ഡാം സേഫ്റ്റി ചീഫ് എഞ്ചിനീയറെ വീട്ടിലാക്കിയ ശേഷം തിരികെ വരുമ്പോഴാണ് അപകടമുണ്ടായത് . പരുത്തുംപാറ ഷാപ്പിലും നെല്ലിക്കൽ കവലയിലെ ബേക്കറിയിലുമൊക്കെ പണിയെടുത്തിരുന്ന രാജപ്പൻ ടെലഫോൺ എക്ചേഞ്ചിനു സമീപത്തെ തട്ടുകടയിൽ നിന്നും ഭക്ഷണം കഴിച്ചതിനു ശേഷം തിരികെ റോഡിലൂടെ നടന്നു വരുമ്പോഴായിരുന്നു അപകടം . രാത്രി 11 മണിക്ക് നടന്ന അപകടത്തെ തുടർന്ന് രാജപ്പനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു . സംസ്കാരം നാളെ മെയ് 28 ബുധനാഴ്ച രാവിലെ 11 ന് .

Advertisements

Hot Topics

Related Articles