കെഎസ്ആര്‍ടിസി ലോ ഫ്‌ളോര്‍ ബസിന്റെ പിൻചക്രം കാലിലൂടെ കയറിയിറങ്ങി; തിരുവനന്തപുരത്ത് യുവതിക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ലോ ഫ്‌ളോര്‍ ബസിന്റെ പിൻചക്രം കാലിലൂടെ കയറിയിറങ്ങി യുവതിക്ക് ഗുരുതര പരിക്ക്. ബാലരാമപുരം റിലൈന്‍സ് പമ്പിന് സമീപത്തെ ബസ് സ്റ്റോപ്പിലാണ് അപകടം. ചാവടിനട സ്വദേശിയായി ഉഷ(53) യ്ക്കാണ് പരിക്കേറ്റത്. കാലിന് ഗുരുതരമായി പരിക്കേറ്റ ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ചാവടിനടയില്‍ നിന്നും ജോലിസ്ഥലത്തേക്ക് ബസില്‍ പോകുകയിരുന്ന ഉഷ ബസ് സ്റ്റോപ്പില്‍ ഇറങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്. അതേ ബസിന്റെ പിൻചക്രം ഉഷയുടെ ഇരുകാലിലും കയറിയിറങ്ങുകയായിരുന്നു. സംഭവസ്ഥലത്ത് ഓടിയെത്തവര്‍ ബസിനടിയില്‍ നിന്നും ഉഷയെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു. സംഭവത്തിൽ ബാലരാമപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Hot Topics

Related Articles