വടകരയിൽ കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് 12 പേർക്ക് പരിക്ക് ; ഇരു ബസുകളും എത്തിയത് അമിത വേഗതയിൽ

കോഴിക്കോട്: വടകര കുഞ്ഞിപ്പള്ളിയിൽ കെ.എസ്.ആർ.ടി.സി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് 12 പേർക്ക് പരിക്ക്. ഇന്ന് രാവിലെ 8.30 ഓടെയായിരുന്നു സംഭവം. അമിത വേഗതയിൽ ആയിരുന്നു ഇരു വാഹനങ്ങളും. തൃശൂരിൽ നിന്നും തലശേരി ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസും തലശേരിയിൽ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ‘പ്രതിക’ ബസുമാണ് കൂട്ടിയിടിച്ചത്.

ഇടിയുടെ ആഘാതത്തിൽ കെഎസ്ആർടിസി ഡ്രൈവർ സ്റ്റിയറിംങ്ങിനുളളിയിലായി കുടുങ്ങി. ബസ് വെട്ടി പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. പരുക്കേറ്റവരെ വടകര ജില്ലാ ആശുപത്രി, പാർക്കോ ആശുപത്രി, മാഹി ഗവ. ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു.

Hot Topics

Related Articles