കെഎസ്‌ആ‌ര്‍ടിസിയെ ലാഭത്തിലാക്കാം; പുത്തൻ ആശയവുമായി കെ ബി ഗണേഷ് കുമാര്‍

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയെ സിസ്റ്റമാറ്റിക് ആക്കി മാറ്റണമെന്ന് നിയുക്ത മന്ത്രി കെ ബി ഗണേഷ് കുമാര്‍. ഇന്നാണ് ഗണേഷ് കുമാറും കടന്നപ്പളളി രാമചന്ദ്രനും മന്തിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നത്.

Advertisements

ഗതാഗത വകുപ്പ് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്ന് ഗണേഷ് കുമാര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. കെഎസ്‌ആര്‍ടിസിയില്‍ പ്രശ്നങ്ങളുണ്ടെന്നും തൊഴിലാളികള്‍ പറയുന്നതില്‍ കാര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സഹകരിച്ചാല്‍ വിജയിപ്പിക്കാമെന്നും ഗ്രാമീണ മേഖലയില്‍ കൂടുതലായി സര്‍വ്വീസുകള്‍ നടത്തുമെന്നും ഗണേഷ് കുമാ‌ര്‍ വ്യക്തമാക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

‘കെഎസ്‌ആര്‍ടിസിയെ സ്വയം പര്യാപ്തതയില്‍ എത്തിക്കുക എളുപ്പമല്ല. തൊഴിലാളി ദ്രോഹ നടപടികളൊന്നും ഉണ്ടാകില്ല. കെഎസ്‌ആര്‍ടിസിയുടെ സാമ്പത്തിക ചോര്‍ച്ച അടയ്ക്കും. കെഎസ്‌ആര്‍ടിസിയെ കമ്പ്യൂട്ടര്‍വല്‍ക്കരിക്കും. സിനിമാവകുപ്പ് കിട്ടിയാല്‍ സന്തോഷം. സിനിമ വകുപ്പ് വേണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് ബി കത്ത് കൊടുത്തിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

എന്തിനെയും എതിര്‍ക്കുക എന്നത് പ്രതിപക്ഷത്തിന്റെ ജോലിയെന്ന് ചിലര്‍ ധരിച്ചു വച്ചിരിക്കുന്നു. പ്രതിപക്ഷം ഉയര്‍ത്തുന്ന പല കാര്യങ്ങളും ആരോപണങ്ങള്‍ മാത്രവായി അവസാനിക്കുന്നു. കഴമ്പുള്ള കാര്യങ്ങളൊന്നും പ്രതിപക്ഷത്തില്‍ നിന്നുണ്ടാകുന്നില്ല. സഹകരിക്കേണ്ടിടത്ത് പ്രതിപക്ഷം സഹകരിക്കണം. ഇപ്പോഴത്തെ സമരങ്ങള്‍ എന്തിനെന്ന് മനസ്സിലാകുന്നില്ല. നവകേരള സമരങ്ങള്‍ എന്തിനെന്ന് വ്യക്തമല്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Hot Topics

Related Articles