ഫോണിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവർ അറസ്റ്റിൽ ; അറസ്റ്റിലായത് റാന്നി ഡിപ്പോയിലെ ഡ്രൈവർ

പത്തനംതിട്ട: ഫോണിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കെഎസ്ആര്‍ടിസി ഡ്രൈവർ അറസ്റ്റിൽ. റാന്നി ഡിപ്പോയിലെ ഡ്രൈവർ ടി എ സുരേഷാണ് അറസ്റ്റിലായത്. റാന്നി സ്വദേശിയാണ് സുരേഷ്. 2018 ഡിസംബർ മുതൽ പീഡിപ്പിച്ചെന്നാണ് മൊഴി. വിവാഹം കഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ടപ്പോൾ സുരേഷ് ഒഴിഞ്ഞുമാറി. 

നഗ്ന ചിത്രങ്ങളും വീഡിയോയും കാണിച്ച് കൊല്ലുമെന്ന്  ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമാണ് പ്രതി സുരേഷ്. റാന്നി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. വെച്ചൂച്ചിറ പൊലീസാണ് യുവതിയുടെ പരാതി കിട്ടി മണിക്കൂറുകൾക്കകം ശാസ്ത്രീയ അന്വേഷണത്തിലൂടെ പ്രതിയെ അറസ്റ്റ് ചെയ്തത്.

Hot Topics

Related Articles