കെഎസ്ആര്‍ടിസി ബസിൽ യുവതിയെ അപമാനിക്കാൻ ശ്രമിച്ചു: ഡ്രൈവർ അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട് കെഎസ്ആര്‍ടിസി ബസിൽ യുവതിയെ അപമാനിക്കാൻ ശ്രമിച്ച ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. കാരന്തൂർ സ്വദേശി ഇബ്രാഹിമിനെയാണ് കുന്നമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.

കോഴിക്കോട് – മാനന്തവാടി കെഎസ്ആര്‍ടിസി ബസിലാണ് സംഭവം ഉണ്ടായത്. യുവതിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Hot Topics

Related Articles