കുമരകം കലാഭവൻ ഓണാഘോഷവും കുടുംബ സംഗമവും നടത്തി 

കുമരകം: കുമരകം കലാഭവൻ കുടുംബ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഓണാഘോഷവും കുടുംബ സംഗമവും  ഓണനിലവ്  കലാഭവൻ അങ്കണത്തിൽ നടത്തി ,പ്രശസ്ത സിനിമ നിർമ്മാതാവും താരവുമായ ജിജോ ഗോപി ഉദ്ഘാടനo ചെയതു ,കലാഭവൻ പ്രസിഡൻ്റ് എം എൻ ഗോപാലൻ ശാന്തിയുടെ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൻ അയ്മനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മനോജ് കരീമഠം ,കുമരകം ഗ്രാമ പഞ്ചായത്ത് അംഗം പി.ഐ. ഏബ്രഹാം ,ആർ.ശങ്കർ സാംസ്കാര വേദി എം. എസ് സാബു. കലാഭവൻ ഭാരവാഹികളായ എസ് ഡി പ്രേംജി ,പി.കെ മനോഹരൻ ,പി.എസ് സദാശിവൻ എന്നിവർ സംസാരിച്ചു. തുടർന്ന് കലാഭവൻ കലാകാരന്മാരായ കുമരകം ജയരാജ് ,    കുമരകം ഗണേശ് ഗോപാൽ ,പി .പി .ബൈജു ,           പി. ഐ.  ഏബ്രഹാം   ,റ്റി.സി.തങ്കപ്പി, പി.ഒ.ജേക്കബ്ബ്, സൗപർണ്ണിക സ്മൃതി, സാൽവിൻ കൊടിയന്ത്ര, പി.കെ.ശാന്തകുമാർ, ബിന്ദുസരസിജൻ, എന്നിവരുടെ നേതൃത്വത്തിൽ കലാ സംഗീത വിരുന്ന് അവതരിപ്പിച്ചു. 

Advertisements

Hot Topics

Related Articles