കുടമാളൂർ: ചരിത്ര പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ കുടമാളൂർ സെന്റ് മേരീസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാട കേന്ദ്രത്തിൽ ഈ വർഷത്തെ വിശുദ്ധ വാരാചരണം നാല്പതാം വെള്ളി ദിനമായ നാളെ ആരംഭിക്കും. അഭിവന്ദ്യ മാർ മാത്യു അറയ്ക്കൽ ഓശാന ഞായറാഴ്ച്ചയും ,അഭിവന്ദ്യ മാർ മാത്യു വാണിയക്കിഴക്കേൽ
പെസഹാ വ്യാഴാഴ്ച്ചയും ,ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തേട്ടം ദുഃഖവെള്ളി ദിനത്തിലെയും പ്രധാന തിരുക്കർമ്മങ്ങൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നാല്പതാം വെള്ളി ദിനമായ നാളെ രാവിലെ5:15 am : സപ്ര, വി. കുർബാന തുടർന്ന് വി.കുരിശിന്റെ വഴി.
7:00 മണിക്ക് വി. കുർബാന,
10:00 മണിക്ക് വി. കുരിശിന്റെ വഴി തുടർന്ന് കരുണകൊന്ത, വി. കുർബാന
, വചനപ്രഘോഷണം, ദിവ്യകാരുണ്യ ആരാധന. വൈകുന്നേരം
5:30 ന് വി. കുർബാന തുടർന്ന് നാല്പതാം വെള്ളി സന്ദേശം റവ.ഡോ. മാത്യു ഊഴിക്കാട്ട് തുടർന്ന് പള്ളി മൈതാനിയിൽ അഘോഷമായ വി. കുരിശിന്റെ വഴി.
തീർത്ഥാടനത്തിന് ആർച്ച് പ്രീസ്റ്റ് റവ. ഡോ. മാണി പുതിയിടം, അസി. വികാരിമാരായ ഫാ. അലോഷ്യസ് വല്ലാത്തറ, ഫാ. ജോയൽ പുന്നശ്ശേരി, ഫാ. കുര്യൻ അമ്പലത്തിങ്കൽ കൈക്കാരന്മാരായ പി.എസ്. ദേവസ്യ പാലത്തൂർ, ജോർജ് കോര തുരുത്തേൽ, റോയി ജോർജ് കുന്നത്തുകുഴി, പാരിഷ് കൗൺസിൽ സെക്രട്ടറി വി.ജെ. ജോസഫ് വേളാശേരിൽ , പിആർഓ അഡ്വ. ജോർജ് ജോസഫ് പാണംപറമ്പിൽ , ജനറൽ കൺവീനർ റൂബിച്ചൻ കുന്നുംപുറം എന്നിവർ നേതൃത്വം നൽകും.