കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി സമീപം നിർമ്മാണത്തിലിരുന്ന ലോഡ്ജിന്റെ കിണറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തി : മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയി മോർച്ചറിയിലേക്ക് മാറ്റി

കോട്ടയം : മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപം നിർമ്മാണത്തിലിരിക്കുന്ന ലോഡ്ജ് കെട്ടിടത്തിലെ കിണറ്റിനുള്ളിൽ അജ്ഞാത മൃതദേഹം. മെഡിക്കൽ കോളജ് ആശുപത്രിയ്ക്ക് സമീപം മുൻപ് പ്രവർത്തിച്ചിരുന്ന മെറീന ലോഡ്ജിന്റെ കെട്ടിടത്തിലെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.

വ്യാഴാഴ്ച പുലർച്ചെ നിർമ്മാണത്തിന് എത്തിയ തൊഴിലാളികളാണ് കിണറ്റിൽ നിന്നും ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഗാന്ധിനഗർ പോലീസിൽ വിവരമറിയിച്ചത്. സ്ഥലത്തെത്തിയ പോലീസ് സംഘം പ്രാഥമിക നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രദേശത്ത് അലഞ്ഞു തിരിഞ്ഞു നടക്കുന്ന മാനസിക വൈകല്യമുള്ള ആളാണ് മരിച്ചതെന്ന് സംശയിക്കുന്നു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് ഗാന്ധിനഗർ പോലീസ് കേസെടുത്തു

Hot Topics

Related Articles