ഓണ്‍ലൈൻ ആപ്പ് വഴി കോടികളുടെ തട്ടിപ്പ്: തൃശ്ശൂരിലെ വിവിധ സ്ഥലങ്ങളിൽ നിന്നും അഞ്ചു കോടി വരെ തട്ടി : മുഖ്യപ്രതി പിടിയിൽ 

തൃശൂർ : ഓണ്‍ലൈൻ ആപ്പ് വഴി കോടികളുടെ തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതി ചേറ്റുപുഴ കണ്ണപുരം സ്വദേശി പ്രവീണ്‍ മോഹനെ (46) പൊലീസ് അറസ്റ്റ് ചെയ്തു. മൈ ക്ലബ് ട്രേഡ്‌സ് (എം.സി. ടി) എന്ന ആപ്പ് വഴി തൃശൂർ ജില്ലയില്‍ അഞ്ചു കോടി രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്.

തൃശൂർ സിറ്റി ജില്ലാ ക്രൈംബ്രാഞ്ച് എ.സി.പി ആർ. മനോജ് കുമാറിൻെറ നിർദ്ദേശ പ്രകാരം സബ് ഇൻസ്പെക്ടർ എ. എം യാസിൻ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തട്ടിപ്പിൻെറ മുഖ്യസൂത്രധാരനും പ്രൊമോട്ടറും നിയമോപദേശകനും ആയിരുന്നു പ്രവീണ്‍ മോഹൻ. കേരളത്തിലെ വിവിധ ജില്ലകള്‍ കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പുകള്‍ നടത്തിയിരുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആപ്പ് ഫോണില്‍ ഇൻസ്റ്റാള്‍ ചെയ്ത് കൊടുത്ത് 256 ദിവസം കൊണ്ട് നിക്ഷേപിച്ച പണം ഇരട്ടിയായി തിരികെ നല്‍കാമെന്ന് പറഞ്ഞ് ആളുകളില്‍ നിന്ന് പണം നേരിട്ട് സ്വീകരിച്ചായിരുന്നു തട്ടിപ്പ്. ആപ്പില്‍ പണം നിക്ഷേപിക്കുമ്ബോള്‍ ആളുകളുടെ മൊബൈല്‍ ഫോണില്‍ പണത്തിന് തുല്യമായി ഡോളർ കാണുന്ന രീതിയിലായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്. കേരളത്തിലെ വിവിധ ഹോട്ടലുകള്‍, ടൂറിസ്റ്റ് ഹോമുകള്‍ എന്നിവ കേന്ദ്രീകരിച്ച്‌ പ്രൊമോഷൻ ക്ലാസുകള്‍ നടത്തി ആളുകളെ ആകർഷിച്ചായിരുന്നു നിക്ഷേപം സ്വീകരിച്ചിരുന്നത്. തൃശൂർ സിറ്റി സ്റ്റേഷനുകളില്‍ മാത്രം ഇയാള്‍ക്കെതിരെ 29 കേസുകള്‍ ഉണ്ട്.

2021 കാസർഗോഡ് ജില്ലയില്‍ പതിക്കെതിരെ കേസെടുത്തപ്പോള്‍ ഫ്യൂച്ചർ ട്രേഡ് ലിങ്ക് എന്നും ഗ്രൗണ്‍ ബക്‌സ് എന്നും ആപ്പിന്റെ പേര് മാറ്റി തട്ടിപ്പ് തുടർന്നിരുന്നു. കേസ് പിൻവലിക്കാൻ , നിക്ഷേപിച്ചവരുടെ മൊബൈല്‍ ഫോണിലെ ആപ്ലിക്കേഷനില്‍ കാണുന്ന ഡോളറിന് പകരമായി ഇമാർ കോയിൻ നല്‍കാമെന്ന് പറഞ്ഞും തട്ടിപ്പ് നടത്തിയിരുന്നു.

Hot Topics

Related Articles