വിദേശത്ത് നിന്ന് വന്ന യുവാവ് ബൈക്ക് അപകടത്തില്‍ മരിച്ചു

ആലപ്പുഴ : ദേശീയ പാതയില്‍ വെച്ച് നടന്ന ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു. എടത്വ ചങ്ങങ്കരി പത്തില്‍ചിറ പരേതനായ കെ വി തമ്പിയുടെയും സുനിയുടെയും എകമകന്‍ അശ്വിന്‍ തമ്പി (24) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 4.10 ന് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് സമീപത്ത് വെച്ചാണ് അപകടം. അശ്വിന്‍ ഓടിച്ച ബൈക്കും മീന്‍ വണ്ടിയും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തെ തുടര്‍ന്ന് അശ്വിനെ വണ്ടാനം ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാലിദ്വീപില്‍ ജോലി ഉണ്ടായിരുന്ന അശ്വിന്‍ മൂന്ന് ദിവസത്തിന് മുന്‍പാണ് വീട്ടിലെത്തിയത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദ്ദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സംസ്‌കാരം നാളെ രാവിലെ 11 ന് വീട്ടുവളപ്പില്‍.

Hot Topics

Related Articles