ഉത്സവത്തിന് കരി വേണ്ട ! ശ്രീനാരായണ ഗുരുദേവൻ്റെ വചനം യാഥാർത്ഥ്യമാക്കി കുമരകം ക്ഷേം : കുമരകം ശ്രീകുമാരമംഗലം ക്ഷേത്രത്തിലെ തിരുവുത്സവത്തിന് എഴുന്നള്ളിപ്പിന് ഇക്കുറി ആനകളില്ല

കോട്ടയം : കുമരകം ശ്രീകുമാര മംഗലം ക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ചു എഴുന്നള്ളിപ്പിനും മറ്റും ആനകൾ വേണ്ടായെന്നുള്ള നിർണ്ണായക തീരുമാനം കൈക്കൊണ്ട് ശ്രീകുമാരമംഗലം ദേവസ്വം. അന്തരീക്ഷത്തിലെ താപനില വർധിക്കുന്നതുമൂലം ആനകൾ ഇടയുന്നത് അടുത്തകാലത്ത് നിത്യ സംഭവമായ സാഹചര്യത്തിലാണ് ജനങ്ങളുടെ സുരക്ഷ മുൻനിർത്തി ഉത്സവം നടത്തുവാനായി ദേവസ്വത്തിന്റെ നിർണ്ണായക തീരുമാനമെന്നത് ശ്രദ്ധേയമാണ്.

Advertisements

ശ്രീ കുമാരമംഗലം ക്ഷേത്രത്തിലെ ഈ വർഷത്തെ ഉത്സവം മാർച്ച് മാസത്തിൽ നടക്കാനിരിക്കെയാണ് ദേവസ്വം ഭരണസമതി ആനകളെ എഴുന്നള്ളിപ്പിന് വേണ്ടെന്ന തീരുമാനം കൈക്കൊണ്ടത്.
മാർച്ച് മാസത്തിൽ ഇപ്പോൾ ഉള്ളതിനെ അപേക്ഷിച്ച് അന്തരീക്ഷ ഊഷ്മാവ് ഉയരുവാനാണ് സാധ്യത.

Hot Topics

Related Articles