കുറവിലങ്ങാടിന്റെ കണ്ണീരിനു നാളെ 47 വയസ് ; അന്ന് കൊടൈക്കനാലിൽ പൊലിഞ്ഞത് 18 ജീവനുകൾ

കുറവിലങ്ങാട് :നാടിനെ ആകെ ദുഃഖത്തിലാഴ്ത്തി 18 പേരുടെ ജീവനെടുത്ത കൊടൈക്കനാല്‍ ദുരന്തത്തിന് നാളെ 47 വർഷം തികയും. കുറവിലങ്ങാടിന്റെ പ്രിയപ്പെട്ടവരായിരുന്ന 18 പേരെ ബസപകടത്തിന്റെ രൂപത്തിലെത്തി മരണം തട്ടിയെടുത്തത് 1976 മെയ് 8 ന് ആയിരുന്നു

Advertisements

1976 മേ​യ് 7 ന് കു​റ​വി​ല​ങ്ങാ​ട് പ​ള്ളി​യി​ലെ 43 സൺഡേ സ്‌കൂൾ അദ്ധ്യാപകരും മൂ​ന്ന് വൈ​ദി​ക​രും ഒരു വൈദികവിദ്യാർത്ഥിയും രണ്ട് ബസ് ജീവനക്കാരും ഉൾപ്പെട്ട 49 അംഗ സംഘം ആണ് അപകടത്തിൽ പെട്ടത്. സം​ഘം യാ​ത്ര പു​റ​പ്പെ​ട്ട് തേ​ക്ക​ടി, മ​ധു​ര മു​ത​ലാ​യ സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് പി​റ്റേ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് കൊ​ടൈ​ക്ക​നാ​ലെ​ത്തി, അ​വി​ടു​ത്തെ കാ​ഴ്ച​ക​ൾ ക​ണ്ട് നാ​ട്ടി​ലേ​ക്ക് തി​രി​ച്ചു വരുംവഴി ഡം​ഡം പാ​റ എ​ന്ന സ്ഥ​ല​ത്തു​വ​ച്ച് ബ​സ് 600 അ​ടി​യോ​ളം താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ് അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

റോഡരികിലെ മതില്‍ ഇടിച്ചുതകര്‍ത്ത ബസ് തലകുത്തനെ കൊക്കയിലേക്ക് മറിയുകയായിരുന്നു. അഞ്ചരയോടെ അപകടത്തില്‍പ്പെട്ടവരെ റോഡിലെത്തിച്ചപ്പോള്‍ രാത്രി 11 കഴിഞ്ഞിരുന്നു. കിഴുക്കാംതൂക്കായ പാറക്കെട്ടുകള്‍ക്കിടയില്‍ വീണ് എല്ലാവർക്കും ദേഹമാസകലം ഗരുതരമായി പരിക്കേറ്റിരുന്നു.

ര​ണ്ട് വൈ​ദി​ക​രും, 16 സൺഡേ സ്‌കൂൾ അദ്ധ്യാപകരും അപകടത്തിൽ മ​രി​ച്ചു. ഫാ. പോള്‍ ആലപ്പാട്ട്, ഫാ. മാത്യു പട്ടരുമഠം, കെ.ഡി. ജോര്‍ജ് കൂനംമാക്കീല്‍, കെ.ഡി. വര്‍ക്കി കൊള്ളിമാക്കിയില്‍, സി.കെ.വര്‍ക്കി ചിറ്റംവേലില്‍, വി.കെ.ഐസക് വാക്കയില്‍, എം.എം.ജോണ്‍ കൂഴാമ്പാല, എം.എം. ജോസഫ് കൂഴാമ്പാല, കെ.എം.ജേക്കബ് കാരാംവേലില്‍, ടി.എം.ലൂക്കോസ് താന്നിക്കപ്പുഴ, പി.എം.ജോസഫ് പുന്നത്താനത്ത്, ടി.ഒ.മാത്യു തേക്കുങ്കല്‍, സെബാസ്റ്റ്യന്‍ ചിങ്ങംതോട്ട്, കെ.എം. കുര്യന്‍ കരോട്ടെകുന്നേല്‍, കെ.എം.ജോസഫ് കൊച്ചുപുരയ്ക്കല്‍, വര്‍ക്കി മുതുകുളത്തേല്‍, ദേവസ്യ പൊറ്റമ്മേല്‍, ജോസഫ് പുല്ലംകുന്നേല്‍ എന്നിവരാണ് അപകടത്തില്‍ മരണപ്പെട്ടത്.

അന്ന് പാലാ രൂപതയുടെ സഹായമെത്രാനായിരുന്ന മാ​ർ ജോ​സ​ഫ് പ​ള്ളി​ക്കാ​പ്പ​റ​ന്പി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ദുരന്തഭൂമിയിലെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. രക്ഷാപ്രവർത്തകർ ബ​ത്ത​ൽ​ഗു​ണ്ട ആ​ശു​പ​ത്രി​യി​ൽ എത്തി മൃ​ത​ദേ​ഹ​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ചെ​യ്തു.

പി​റ്റേ ദി​വ​സം ഉ​ച്ച​ക​ഴി​ഞ്ഞ​പ്പോ​ഴേ​ക്കും മൃ​ത​ദേ​ഹ​ങ്ങ​ൾ നാ​ട്ടി​ലെ​ത്തി​ച്ചു. കുറവിലങ്ങാട് പള്ളിയിലെ പുനരുത്ഥാനപൂന്തോട്ടത്തിൽ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്താണ് കൊടൈക്കനാലിൽ പൊലിഞ്ഞവരുടെ മൃ​ത​ദേ​ഹ​ങ്ങ​ൾ സംസ്കരിച്ചിട്ടുള്ളത്.

Hot Topics

Related Articles