കുറവിലങ്ങാട് ചെറുവള്ളിക്കാവ് പൂരം ഫെബ്രുവരി 8 നും ഒൻപതിനും 

 കുര്യനാട് : ചെറുവള്ളിക്കാവ് ക്ഷേത്രത്തിലെ പൂരം ഉത്രം മഹോത്സവവും 17-ാമത് ഭാഗവത സപ്താഹ ജ്ഞാനയജ്ഞവും ആരംഭിച്ചു . ഫെബ്രുവരി 8, 9 തീയതികളിൽ പൂരം ഉത്രം മഹോത്സവം .  പയ്യന്നൂർ പെരികമന ശ്രീനാഥ് നമ്പൂതിരിയാണ് യജ്ഞാചാര്യൻ. മുൻകാലങ്ങളിൽ ക്ഷേത്രത്തിൽ നടന്നിട്ടുള്ള സപ്താഹങ്ങളിൽ ആചാര്യ – പൗരാണികരായിരുന്ന കല്ലറ ദിവാകരൻ നായർ , ഡോക്ടർ വി.കെ രാമചന്ദ്രൻ നായർ , കോനാട്ട് ദിവാകരക്കുറുപ്പ്, പി.കെ മുരളീധരൻ നായർ വിശ്വമംഗലം , വി കെ വിശ്വനാഥൻ കൃഷ്ണാലയം എന്നിവരെ ആദരിക്കും.

Advertisements

 എല്ലാ ദിവസവും രാവിലെ 5.30 ന് പള്ളിയുണർത്തൽ,  വ്യാഴാഴ്ച ഋഷഭാവതാരം, വൈകിട്ട് 6.45 ന് വിദ്യാഗോപാല മന്ത്രാർച്ചന നടക്കും. 3 – വെള്ളിയാഴ്ച നരസിംഹാവതാരം 4 ശനിയാഴ്ച ശ്രീകൃഷ്ണാവതാരം., ഉണ്ണിയൂട്ട്.5 ഞായറാഴ്ച രുഗ്‌മിണി സ്വയവരം . വൈകിട്ട് 6 ന് രുഗ്മിണീ സ്വയവര ഘോഷയാത്ര .


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തിങ്കളാഴ്ച സന്താനഗോപാലം വൈകിട്ട് 6.45 ന് സർവ്വൈശ്വര്യ പൂജ. ഫെബ്രുവരി 7 ചൊവ്വാഴ്ച കലശാഭിഷേകം, യജ്ഞ സമർപ്പണം. ഫെബ്രുവരി 8 ന് പൂരം മഹോത്സവ ദിവസം രാവിലെ അഷ്ട ൫വ്യ ഗണപതിഹോമം, കാഴ്ചശ്രീബലി, ക്ഷേത്രം തന്ത്രി മനയത്താറ്റ് അനിൽ ദിവാകരൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ നവക പഞ്ചഗവ്യ അഭിഷേകം . 10 മണിക്ക് ചെറു കൊമ്പ് ജംഗ്ഷനിൽ നിന്നും കുംഭകുട ഘോഷയാത്ര ക്ഷേത്രത്തിൽ എത്തിച്ചേരും. ഉച്ചയ്ക്ക് പ്രസാദമൂട്ട്. വൈകിട്ട് 6 ന് ശ്രീബലി എഴുന്നള്ളത്ത് . പൂവത്തുങ്കൽ ജംഷനിൽ നിന്നും ദേശതാലപ്പൊലി. തുടർന്ന് ദീപാരാധന, കളംപാട്ട്, തിരുവാതിര,നൃത്തനൃത്യങ്ങൾ, പ്രസാദമൂട്ട് , മുടിയേറ്റ് –

ഫെബ്രുവരി 9 ന് ഉത്രം മഹോത്സവം . രാവിലെ 8.30 ന് കാഴ്ച ശ്രീബലി, 9 ന് തന്ത്രി പുതുക്കുളം ദിനേശൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ സർപ്പ പൂജ. ഉച്ചയ്ക്ക് പ്രസാദമൂട്ട്. വൈകിട്ട് 6 ന് ശ്രീബലി എഴുന്നള്ളത്ത് . ദീപാരാധന, കളംപാട്ട്, ദേശതാലപ്പൊലി, പ്രസാദമൂട്ട് 7.30 ന് തന്ത്രി പുതുക്കുളം ദിനേശൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ സർപ്പബലി, തുടർന്ന് ശ്രീവിനായക കലാക്ഷേത്രം കടുത്തുരുത്തി അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ, ഹരിപ്പാട് ശ്രീ രാധേയം അവതരിപ്പിക്കുന്ന ഭജൻസ് എന്നിവയാണ് പ്രധാന പരിപാടികൾ.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.