കുറിച്ചി വില്ലേജ് സ്റ്റാഫ് ക്വാർട്ടേഴ്‌സ് ഉദ്ഘാടനം റവന്യൂ മന്ത്രി നിർവ്വഹിച്ചു

കോട്ടയം: സംസ്ഥാന സർക്കാരിന്റെ രണ്ടാം നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി നിർമ്മാണം പൂർത്തീകരിച്ച
കുറിച്ചി വില്ലേജ് സ്റ്റാഫ് ക്വാർട്ടേഴ്‌സ് റവന്യൂ-ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു. സമയപരിധി കണക്കാക്കാതെ ജോലി ചെയ്യേണ്ടവരായ റവന്യൂ ഉദ്യോഗസ്ഥർക്ക് ഏതടിയന്തിര ഘട്ടത്തിലും ജോലിക്ക് എത്തേണ്ടതുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ താമസിക്കുന്നതിനായി ക്വാർട്ടേഴ്സ് സൗകര്യങ്ങൾ പ്രയോജനകരമായിരിക്കുമെന്ന് മന്ത്രി പറഞ്ഞു.

Advertisements

ചടങ്ങിൽ അഡ്വ ജോബ് മൈക്കിൾ എം എൽ എ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി, ജില്ലാ കളക്ടർ ഡോ. പി കെ ജയശ്രീ, പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമിച്ചൻ ജോസഫ്, കുറിച്ചി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലൻ, ചങ്ങനാശേരി തഹസിൽദാർ റ്റി ഐ വിജസസേനൻ എന്നിവർ സംബന്ധിച്ചു.

Hot Topics

Related Articles