കാട്ടുതീ പോലെ പടർന്ന് കുറുവ പ്രചരണം ; പള്ളിക്കത്തോട്ടിലും സംഘം എത്തിയെന്ന് വ്യാജ പ്രചരണം ; തെറ്റായ വാർത്ത പ്രചരിപ്പിക്കരുതെന്ന് പൊലീസ് ; കുറുവകളെ മറയാക്കി നടക്കുന്നതെന്ത്

കോട്ടയം : കോട്ടയം ജില്ലയിൽ കുറുവയുടെ പേരിൽ വീണ്ടും വ്യാജ പ്രചരണം.പള്ളിക്കത്തോട് പരിസരത്തും കുറുവ സംഘത്തിന്റെ സാമീപ്യം ഉണ്ടായി എന്ന തരത്തിലാണ് സോഷ്യൽ മീഡിയയിലെ വ്യാജ പ്രചരണം.കുറുവ വ്യാജ പ്രചരണം ജില്ലയിൽ കാട്ടു തീ പോലെയാണ് പടർന്നു പിടിക്കുന്നത്. പള്ളിക്കത്തോട് പരിസരത്ത് കുറുവ സംഘം എത്തിയിട്ടുണ്ട് എന്ന ശബ്ദ സന്ദേശം വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ വഴിയാണ് പ്രചരിക്കുന്നത്. വിവരം എല്ലാവരും ഷെയർ ചെയ്യണമെന്നും ജാഗ്രതാ പാലിക്കണമെന്നും വാട്‌സ്ആപ്പ് സന്ദേശത്തിലുണ്ട്.

പള്ളിക്കത്തോട് പോലീസ് ഇത് സ്ഥിരീകരിച്ചിട്ടുണ്ട് എന്നും വാർത്ത സത്യമാണെന്നുമാണ് വ്യാജ സന്ദേശം. എന്നാൽ ഇങ്ങനെ ഒരു വിഷയത്തെ കുറിച്ച് അറിവില്ല എന്നും സ്റ്റേഷൻ പരിധിയിൽ ഒരിടത്തും ഇത്തരത്തിൽ ഒരു സംഘം എത്തി എന്നു അറിവില്ലെന്നും പള്ളിക്കത്തോട് പോലീസ് ജാഗ്രതാ ന്യൂസിനോട് പറഞ്ഞു. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നവർ അത് അവസാനിപ്പിക്കുവാൻ തയ്യാറാകണമെന്നും പോലീസ് പറയുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മുൻപ് അയർക്കുന്നം പറമ്പുകരയിലും സമാനമായ രീതിയിൽ വ്യാജ സന്ദേശം പ്രചരിച്ചിരുന്നു. പറമ്പുകരയിൽ അവശയായ നാടോടി സ്ത്രീയെ തടഞ്ഞുവച്ച ശേഷമാണ്
തെറ്റായ പ്രചരണം നടന്നതെങ്കിൽ പള്ളിക്കത്തോട്ടിലേത് ശൂന്യതയിൽ നിന്നുള്ള പ്രചരണം ആയിരുന്നു. ജില്ലയിൽ കുറുവ സംഘത്തിന്റെ പേരിൽ ഇത്തരത്തിൽ നിരവധി വ്യാജ പ്രചാരണങ്ങൾക്കാണ് ചിലർ നേതൃത്വം നൽകുന്നത്. സംശയത്തിന്റെ പേരിൽ പിടികൂടിയ ഒരാളെ പോലും കുറുവ സംഘത്തിൽ ഉൾപ്പെട്ട ആളാണ് എന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് നാട്ടിൽ തെറ്റായ രീതിയിൽ പ്രചരണം നടക്കുന്നത്.

Hot Topics

Related Articles