കട്ടപ്പന -കുട്ടിക്കാനം റോഡില്‍ ഗതാഗത തടസം പതിവാകുന്നു. മലയോര ഹൈവേ നിർമാണം നടക്കുന്ന അയ്യപ്പൻകോവില്‍ പരപ്പിലാണ് മണ്ണിടിച്ചില്‍ ഉണ്ടാകുന്നത്.അശാസ്ത്രീയമായ ഹൈവെ നിർമ്മാണത്തിൻ്റെ ഭാഗമായാണ് മണ്ണിടിച്ചില്‍ ഉണ്ടായതെന്നാണ് ആരോപണം.കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ പരപ്പ് പാറമടക്ക് സമീപം ഉരുള്‍പൊട്ടല്‍ പോലെയാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. മണ്ണും കല്ലും മരങ്ങളും വലിയ ശബ്ദത്തോടെ റോഡില്‍ പതിച്ചതോടെ ജനങ്ങള്‍ വലിയ ഭീതിയിലുമായി. മണ്ണിടിച്ചില്‍ ഉണ്ടായി മിനിറ്റുകള്‍ക്കകം ഉപ്പുതറ പോലീസ് സ്ഥലത്തെത്തുകയും ശതാഗതം നിരോധിക്കുകയും ചെയ്തു. മലയോര ഹൈവേ നിർമ്മാണത്തിനായി മണ്ണ് നീക്കം ചെയ്തതും ഉഗ്രസ്ഫോടനശേഷിയുള്ള വെടിമരുന്ന് ഉപയോഗിച്ച് പാറ പൊട്ടിച്ചതുമാണ് മണ്ണിടിച്ചിലിന് ഇടയാക്കിയത്. ഇതിനെ സമീപവാസികള്‍ എതിർത്തിരുന്നുവെങ്കിലും, അതൊന്നും വകവെക്കാതെയാണ് പാറ പൊട്ടിക്കല്‍ തുടരുന്നത്.
പരപ്പ് മുതല്‍ ആലടി വരെ ഉള്‍രുള്‍ പൊട്ടല്‍ ഭീഷണിയിലുള്ള പ്രദേശമാണ്. ഇവിടെ മണ്ണ് നീക്കം ചെയ്തത് കഴിഞ്ഞ ജനുവരിയിലാണ്. ഈ ഭാഗത്ത് സംരക്ഷണ ഭിത്തി നിർമ്മിക്കാൻ കരാറുകാർ കൂട്ടാക്കാതിരുന്നതാണ് മണ്ണിടിച്ചിലിന് ഇടയാക്കിയത്. മണ്ണിടിഞ്ഞ വീണതിൻ്റെ 5 മീറ്റർ മുകള്‍ ഭാഗത്ത് ഭൂമി വിണ്ടുകീറി നില്‍ക്കുകയാണ്. റോഡില്‍ വീണ മണ്ണ് നീക്കിയാല്‍ മുകള്‍ഭാഗം ഇടിഞ്ഞ് വീഴുന്ന അവസ്ഥയിലാണ്. ഇത് കൂടാതെ ഹൈവേക്ക് വേണ്ടി മണ്ണ് നീക്കുകയും പാറ പൊട്ടിക്കുകയും ചെയ്ത മറ്റു ഭാഗങ്ങളിലും മണ്ണിടിച്ചില്‍ ഭീഷണിയിലാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അശാസ്ത്രീയമായ വികസന പദ്ദതികളുടെ അപകടം വളരെ വലുതാണ്. മലയോര ഹൈവേയുടെ നിർമ്മാണം നടക്കുന്നതിനാല്‍ കട്ടപ്പന-കുട്ടിക്കാനം റോഡിലെ മണ്ണൊലിപ്പിൻ്റെ വ്യാപകമായ ആഘാതം പാരിസ്ഥിതികവും സാമൂഹികവുമായ പശ്ചാത്തലത്തില്‍ ഏറെ ആഘാതമുണ്ടാക്കുന്നതാണ്.
ഹൈവേയുടെ നിർമ്മാണത്തിലെ അശാസ്ത്രീയമായ മണ്ണ് നീക്കല്‍ പ്രക്രിയ പാതയോരത്തെ മണ്ണൊലിപ്പിന് കാരണമാകുമ്ബോള്‍ പൊതുസുരക്ഷാ പ്രത്യാഘാതങ്ങള്‍ ഇത് എടുത്തുകാണിക്കുന്നു. മണ്ണൊലിപ്പ് ലഘൂകരിക്കുന്നതിനും ചുറ്റുമുള്ള പ്രദേശങ്ങളെ സംരക്ഷിക്കുന്നതിനുളള സുരക്ഷാ നടപടികളുടെയും പരിസ്ഥിതി സംരക്ഷണത്തിൻ്റെയും അത്യാവിശ്യകത ഈ സാഹചര്യം ഊന്നിപ്പറയുന്നു.