കുഴിമറ്റം : സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മ പെരുന്നാൾ ഇന്ന് മുതൽ. മാസാദി വെള്ളിയാഴ്ച ആയ ഇന്ന് രാവിലെ 10 മണിക്ക് ഉപവാസ പ്രാർത്ഥനയും വചന പ്രഘോഷണവും തുടര്ന്നു കഞ്ഞി നേർച്ചയും. വചന പ്രഘോഷണത്തിനു ഫാ അലക്സ് ജോൺ മരൂർപുത്തൻപുരയിൽ നേതൃത്വം നൽകും. വൈകിട്ട് 6 മണിക്ക് പരുമല തിരുമേനിയുടെ നാമത്തിലുള്ള കുരിശിൻ തൊട്ടിയിൽ പ്രേത്യേക പ്രാർത്ഥനയും നേർച്ച വിളമ്പും.
നാളെ (ശനി) രാവിലെ 6.30 നു പ്രഭാത നമസ്കാരവും 7 മണിക്ക് വി. കുർബാനയും 8 മണിക്ക് പരുമല തിരുമേനിയുടെ തിരുശേഷിപ്പ് ഇടത്തിൽ മധ്യസ്ഥ പ്രാത്ഥനയും ഉണ്ടായിരിക്കും. വൈകിട്ട് 6 മണിക്ക് സന്ധ്യാ നമസ്കാരം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രധാന പെരുന്നാൾ ദിനമായ നവംബർ 6 ന് (ഞായറായഴ്ച) രാവിലെ 6.30 നു പ്രഭാത നമസ്കാരവും 7.30 നു വി കുർബാനയും. എറണാകുളം രാജഗിരി ആർട്സ് & സയൻസ് കോളേജിലെ ഇംഗ്ലീഷ് വിഭാഗം മേധാവി ഫാ.ഡോ. റജി അലക്‌സാണ്ടർ മുഖ്യകാർമികത്വം വഹിക്കും. 9.15 നു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കും. 10 മണിക്ക് പ്രദിക്ഷണം. 10.30 നു കൈമുത്തും നേർച്ചവിളമ്പും. 10.45 നു പള്ളിയിലെ ഒന്ന്, രണ്ടു, മൂന്നു വാർഡുകളിലെ വീടുകളിൽ നിന്ന് ശേഖരിക്കുന്ന ആദ്യ ഫലങ്ങളുടെ ലേലം. നാല്, അഞ്ച്, ആറു, ഏഴു വാർഡുകളിലെ ആദ്യ ഫല ലേലം നവംബർ 13 വി.കുർബാനയെ തുടർന്നു നടക്കും. ഈ വർഷത്തെ ആദ്യ ഫല ശേഖരണത്തിലൂടെ ലഭിക്കുന്ന മുഴുവൻ തുകയും പള്ളിയിൽ നിന്ന് വച്ച് നൽകുന്ന ഭവന നിർമാണ പദ്ധതിയ്ക്ക് വേണ്ടി മാറ്റി വെക്കുന്നതാണ് എന്നും ഭവന നിർമാണം ഉടൻ ആരംഭിക്കുമെന്നും വികാരി ഫാ കുര്യൻ തോമസ് കരിപ്പാൽ, ട്രസ്റ്റി പി ഐ മാത്യു പാട്ടത്തിൽ, സെക്രട്ടറി സി ആർ ഗീവർഗീസ് ചിറപ്പുറത്തു എന്നിവർ അറിയിച്ചു.