കുഴിമറ്റം പള്ളിയുടെ 122 മത് വലിയ പെരുന്നാൾ കൊടിയേറി

കുഴിമറ്റം : സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയുടെ 122 മത് വലിയ പെരുന്നാൾ 2023 ജനുവരി 29 ഞായർ കൊടിയേറി. ജനുവരി 29 ഞായർ മുതൽ ഫെബ്രുവരി 4 ശനിവരെ ആചരിക്കുകയാണ്. കുഴിമറ്റം പള്ളിയുടെ കല്ലിട്ട പെരുന്നാളിന്റെ ഓർമ്മയാണ് വലിയ പെരുന്നാൾ ആയി ആചരിക്കുന്നത്. വലിയ പെരുന്നാൾ ശുശ്രുഷകൾക്ക് സഭയുടെ കൊല്ലം മെത്രാസന ഇടവക മെത്രപൊലീത്ത ഡോ. ജോസഫ് മാർ ദീവന്നാസിയോസ് മെത്രപ്പോലീത്തായും, അഹമ്മദാബാദ് മെത്രാസന ഇടവക മെത്രപ്പോലീത്തായും മുംബൈ മെത്രാസന സഹായ മെത്രപ്പോലീത്തയുമായ ഡോ ഗീവർഗീസ് മാർ തെയോഫിലോസ് മെത്രപ്പോലീത്തായും മുഖ്യ കാർമികത്വം വഹിക്കുന്നതാണ്.
ജനുവരി 29 ഞായറാഴ്ച ഇടവക ദിനത്തിൽ കൊല്ലം മെത്രാസന ഇടവക മെത്രപൊലീത്ത ഡോ. ജോസഫ് മാർ ദീവന്നാസിയോസ് മെത്രപ്പോലീത്താ കൊടി ഉയർത്തി. ഇടവകയിലെ 80 വയസിനു മുകളിൽ പ്രായമായവരെ ആദരിച്ചു, തുടർന്ന് കായിക മത്സരവും സ്നേഹവിരുന്നും നടന്നു.
ജനുവരി 30 , 31 , ഫെബ്രുവരി 1 തീയതികളിൽ മൂന്ന് നോമ്പിന്റെ ധ്യാനയോഗങ്ങൾ കുഴിമറ്റം ബഥനി ആശ്രമത്തിൽ രാവിലെ 10.30 നു ഉണ്ടാകും.
ഫെബ്രുവരി 2 വ്യാഴാഴ്ച മായൽതോ പെരുന്നാൾ ദിനത്തിൽ രാവിലെ 6.45നു പ്രഭാതനമസ്കാരം, 7.45 നു വി,കുർബ്ബാന. മുൻ വികാരിയും പാത്താമുട്ടം പള്ളി വികാരിയുമായ ഫാ പി എം സഖറിയാ പള്ളിക്കാപറമ്പിൽ മുഖ്യ കാർമികത്വം വഹിക്കും. വൈകിട്ട് 5.30 നു വെരി. ഫാ ജോസഫ് റമ്പാച്ചന്റെ മുഖ്യ കാർമികത്വത്തിൽ സന്ധ്യാ നമസ്കാരം, തുടർന്ന് കോട്ടയം മെത്രാസന ആഭ്യന്തര മിഷൻ ടീമിന്റെ ഗാന ശുശ്രുഷ, മലങ്കര ഓർത്തഡോൿസ് സഭയുടെ വൈദീക സംഘം സെക്രട്ടറി ഫാ നൈനാൻ വി ജോർജിന്റെ സുവിശേഷ പ്രസംഗം, യേശു നാമ പ്രാർത്ഥന.
ഫെബ്രുവരി 3 വെള്ളിയാഴ്ച വൈകിട്ട് 5.30 നു സഭയുടെ അഹമ്മദാബാദ് മെത്രാസന ഇടവക മെത്രപ്പോലീത്ത ഡോ ഗീവർഗീസ് മാർ തെയോഫിലോസ് മെത്രപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ സന്ധ്യാ നമസ്കാരം, തുടർന്ന് ഇടവക ഗായക സംഘത്തിന്റെ ഗാന ശുശ്രുഷ, വചന പ്രഭാഷണം. 7.30 നു കബറിങ്കൽ ധൂപ പ്രാർത്ഥന. 7.45 നു പള്ളിയിൽ നിന്ന് കുഴിമറ്റം പള്ളിക്കവല വഴി ബഥനി ആശ്രമം ചുറ്റി തിരികെ പള്ളിയിൽ എത്തുന്ന ഭക്തി നിർഭരമായ റാസാ, ആശിർവാദം, വാഴ്വ്, വാദ്യമേള ഡിസ്പ്ലേ, ആകാശ വിസ്മയ കാഴ്ച.
ഫെബ്രുവരി 4 ശനിയാഴ്ച രാവിലെ 7.30 നു പ്രഭാതനമസ്കാരം, 8.30 നു വി. മൂന്നിന്മേൽ കുർബ്ബാന. അഹമ്മദാബാദ് മെത്രാസന ഇടവക മെത്രപ്പോലീത്ത ഡോ ഗീവർഗീസ് മാർ തെയോഫിലോസ് മെത്രപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ ഫാ ഫിലിപ്പോസ് ഫിലിപ്പോസ് പാച്ചിറ, ഫാ കുറിയാക്കോസ് തോമസ് പുകടിയിൽ എന്നിവർ സഹ കാർമ്മികരാകും. 10.30 നു പ്രതിഭകളെ ആദരിക്കൽ, കൈമുത്തു, നേർച്ചവിളമ്പ്. വൈകേന്നേരം 3.30 നു പ്രദക്ഷിണം, നേർച്ച വിളമ്പ്, ആദ്യഫല ലേലം, 5 മണിക്ക് കൊടിയിറക്ക്
പെരുന്നാൾ ക്രമീകരങ്ങൾക്ക് വികാരി ഫാ കുര്യൻ തോമസ് കരിപ്പാൽ, ട്രസ്റ്റി പി ഐ മാത്യു പാട്ടത്തിൽ, സെക്രട്ടറി സി ആർ ഗീവർഗീസ് ചിറപ്പുറത്തു എന്നിവർ നേതൃത്വം നൽകും

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.