കോട്ടയം : സദാചാര ഗുണ്ടായിസത്തിന് പിന്നാലെ കോട്ടയത്ത് വീണ്ടും പെൺകുട്ടികൾക്ക് നേരെ ശല്യം. സദാചാര ഗുണ്ടായിസം നടന്ന് രണ്ടു ദിവസം ആകുന്നതിനു മുൻപാണ് വിദ്യാർത്ഥികൾക്ക് നേരെ വീണ്ടും അതിക്രമം ഉണ്ടായിരിക്കുന്നത്. കോട്ടയം നഗര മധ്യത്തിൽ സിഎംഎസ് കോളേജ് റോഡിലാണ് പെൺകുട്ടികളുടെ ഫോട്ടോ എടുത്ത ഓട്ടോ ഡ്രൈവർ പിടിയിലായത്. സിഎംഎസ് കോളേജ് റോഡിലൂടെ നടന്നുപോയ പെൺകുട്ടികളുടെ ഫോട്ടോ ഇയാൾ മൊബൈൽ ഫോണിൽ പകർത്തി.
പെൺകുട്ടികൾ ഇത് കാണുകയും ഇതിനെ ചോദ്യം ചെയ്യുകയും ചെയ്തു. എന്നാൽ, ഇയാൾ ഫോട്ടോ എടുത്തതായി സമ്മതിച്ചില്ല. ഇതേ തുടർന്ന് പെൺകുട്ടികളും ഓട്ടോ ഡ്രൈവറും തമ്മിൽ വാക്കേറ്റം ഉണ്ടായി. തുടർന്ന് കൂടുതൽ വിദ്യാർത്ഥികൾ സ്ഥലത്ത് എത്തി. ഇതിന് ശേഷം ഇയാളുടെ മൊബൈൽ ഫോൺ പരിശോധിച്ചു. ഫോണിൽ നിന്നും പെൺകുട്ടികളുടെ ഫോട്ടോ കണ്ടെടുത്തു. ഇതേതുടർന്ന് വെസ്റ്റ് പോലീസിനെ വിളിച്ചുവരുത്തി ഓട്ടോ ഡ്രൈവറെ കൈമാറി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞദിവസം രാത്രിയിലാണ് കോട്ടയം നഗരത്തിൽ സിഎംഎസ് കോളേജ് വിദ്യാർഥിനികൾക്ക് നേരെ സദാചാര ഗുണ്ടായിസ ഉണ്ടായ ആക്രമണം ഉണ്ടായത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ സിഎംഎസ് കോളേജിനു മുന്നിൽ പെൺകുട്ടികൾക്ക് നേരെ അതിക്രമം ഉണ്ടായിരിക്കുന്നത്.