രക്തദാന ക്യാമ്പ് നടത്തി വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ എൻ എസ് എസ് യൂണിറ്റ്

ഇലഞ്ഞി : ഇലഞ്ഞി വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ, മാതാ ഹോസ്പിറ്റൽ കോട്ടയം,എച്ച്ഡിഎഫ്സി ബാങ്ക് എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് നടത്തി.രക്തദാനം മഹാദാനം എന്ന മുദ്രാവാക്യം ഉയർത്തിയാണ് ഈ തവണ ക്യാമ്പ് ഒരുക്കിയത്.

എൻജിനീയറിങ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോക്ടർ അനുപ് കെ ജെ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രക്തദാനത്തെക്കുറിച്ചും അതിൻറെ പ്രാധാന്യത്തെക്കുറിച്ചും ഉദ്ഘാടന പ്രസംഗത്തിൽ പ്രിൻസിപ്പൽ പരാമർശിക്കുകയും  , രക്തദാനത്തിനായി മുന്നോട്ടുവന്ന കുട്ടികളെ അഭിനന്ദിക്കുകയും ചെയ്തു.കോളേജ് രജിസ്ട്രാർ സുബിൻ പി എസ് , മാതാ ഹോസ്പിറ്റൽ പതോളജി വകുപ്പ് വിഭാഗം ഡോക്ടർ സില്‍വിയാ സിറിയക് എന്നിവർ പ്രസംഗിച്ചു.എച്ച്ഡിഎഫ്സി ഒ പി എസ്സ്  മാനേജർ പ്രശാന്ത് ടി പി,എൻഎസ്എസ് ഓഫീസർ അഖിൽ ബഷീർ, സ്റ്റുഡൻറ് വോളന്റിയർ  നന്ദു എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

Hot Topics

Related Articles