കോട്ടയം നഗരത്തിൽ സി.എം.എസ് കോളജ് വിദ്യാർത്ഥിനിയ്ക്ക് നേരെ സദാചാര ഗുണ്ടായിസം : കോളജ് ക്യാമ്പസിൽ മുടി മുറിച്ച് പെൺകുട്ടികളുടെ പ്രതിഷേധം : മനുഷ്യച്ചങ്ങല തീർത്ത് വിദ്യാർത്ഥികൾ

കോട്ടയം : നഗരത്തിൽ സി എം എസ് കോളജ് വിദ്യാർത്ഥിനിയ്ക്ക് നേരെയുണ്ടായ സദാചാര ഗുണ്ടായിസത്തിൽ പ്രതിഷേധവുമായി കോട്ടയം സിഎംഎസ് കോളജ് വിദ്യാർത്ഥിനികൾ. കോളജ് ക്യാമ്പസിനുള്ളിൽ മുടി മുറിച്ച് പ്രതിഷേധിച്ച വിദ്യാർത്ഥികൾ , മനുഷ്യ ചങ്ങലയും തീർത്തു. കഴിഞ്ഞ ദിവസം രാത്രിയിലാണ് അപകടത്തിൽ പരിക്കേറ്റ സുഹൃത്തിനെ സന്ദർശിക്കാൻ പോയ പെൺകുട്ടിയ്ക്കും ഒപ്പമുണ്ടായിരുന്ന യുവാവിനും നേരെ ആക്രമണം ഉണ്ടായത്. സംഭവത്തിലാണ് പ്രതിഷേധവുമായി സിഎംഎസ് കോളേജിലെ വിദ്യാർഥിനികൾ രംഗത്ത് എത്തിയിരിക്കുന്നത്. 

പ്രതിഷേധത്തിന്റെ ഭാഗമായി രാവിലെ സിഎംഎസ് കോളേജ് ഇംഗ്ലീഷ് വിഭാഗത്തിലെ വിദ്യാർത്ഥിനി തന്റെ തലമുടി മുറിച്ചു. ഇതുകൂടാതെ ഈ പെൺകുട്ടികൾക്കൊപ്പം മറ്റു രണ്ടു പെൺകുട്ടികൾ കൂടി തലമുടി മുറിച്ച് പ്രതിഷേധത്തിന്റെ ഭാഗമായി. പ്രതിഷേധത്തിന്റെ ഭാഗമായി വൈകിട്ട് കോളേജ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ മനുഷ്യ ചങ്ങലയും തീർത്തു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നഗര മധ്യത്തിൽ പ്രവർത്തിക്കുന്ന കോളേജിൽ നിന്നും പെൺകുട്ടികൾക്ക് രാത്രിയും പകലും പുറത്തിറങ്ങി നടക്കാനുള്ള സ്വാതന്ത്ര്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടതാണ് കുട്ടികൾ പ്രതിഷേധം തീർത്തത്. പ്രതിഷേധത്തിന്റെ ഭാഗമായി മുദ്രാവാക്യം വിളികളുമായാണ് പെൺകുട്ടികൾ അടക്കം അണിനിരന്നത്. 

ഇതിനിടെ സിഎംഎസ് കോളേജ് റോഡിൽ വച്ച് പെൺകുട്ടികളുടെ ഫോട്ടോ മൊബൈൽ ഫോണിൽ പകർത്തിയ സംഭവത്തിൽ ഓട്ടോ ഡ്രൈവർക്കെതിരെ ലിസ്റ്റ് പോലീസ് കേസെടുക്കുകയും ചെയ്തു. കോട്ടയം നഗരത്തിലെ ഓട്ടോ ഡ്രൈവർ ആയ അജിത്തിനെതിരെയാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. സിഎംഎസ് കോളേജ് ഭാഗത്ത് പെൺകുട്ടികൾക്ക് നേരെ ശല്യം പതിവാണെന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു. ഇത്തരം ശല്യങ്ങൾ ഒഴിവാക്കാൻ അധികൃതതർ കൃത്യമായ ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുന്നത്. 

Hot Topics

Related Articles