മുംബൈയിൽ മകളുടെ കാമുകനൊപ്പം ഒളിച്ചോടാൻ വീട്ടിൽ നിന്ന് 10 ലക്ഷം രൂപയുടെ സ്വർണമാല മോഷ്ടിച്ച സ്ത്രീ പിടിയിൽ

മുംബൈ:സ്വന്തം വീട്ടിൽ നിന്ന് 10 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാല മോഷ്ടിച്ച സ്ത്രീയെ പൊലീസ് പിടികൂടി. മോഷണം നടത്തിയത് വീട്ടിലെ ആളുകളെ വിസ്മയിപ്പിക്കുന്ന രീതിയിലായിരുന്നു. കാരണം, ഒളിച്ചോടി ജീവിക്കാൻ വേണ്ടിയായിരുന്നു സ്ത്രീയുടെ പദ്ധതിയെന്നും അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി.ഓഗസ്റ്റ് 4-നാണ് സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് രമേഷ്, ദിൻദോഷ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. സ്വർണമാല കാണാതായ കാര്യം ഭാര്യ ഊർമിള തന്നെയാണ് ഭർത്താവിനെ അറിയിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസെത്തി അന്വേഷണം ആരംഭിച്ചെങ്കിലും, വീട്ടിൽ കവർച്ച നടന്നതിനുള്ള തെളിവുകൾ ഒന്നും കണ്ടെത്താൻ സാധിച്ചില്ല.

Advertisements

വീട് ഉള്ളിൽ നിന്നും ആരുടേയോ സഹായത്തോടെയാണ് ആഭരണങ്ങൾ എടുത്തതെന്നു പൊലീസ് സംശയിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ, വീട്ടമ്മ ഊർമിള അടുത്തിടെയായി സ്ഥിരമായി ഒരാളുമായി ഫോൺ വഴി ബന്ധപ്പെടുന്നതായി കണ്ടെത്തി. അന്വേഷണത്തിൽ ഇരുവർക്കും തമ്മിൽ അവിഹിതബന്ധമുണ്ടെന്ന കാര്യം വ്യക്തമായി.അതോടെ പൊലീസും വീട്ടുകാരും അമ്പരന്ന സത്യാവസ്ഥയാണ് പുറത്ത് വന്നത്. ഊർമിള ഒളിച്ചോടാൻ പദ്ധതിയിട്ടിരുന്നത് സ്വന്തം മകളുടെ കാമുകനോടൊപ്പമാണ്. ഇയാളെ പൊലീസ് ചോദ്യം ചെയ്തപ്പോൾ ആഭരണങ്ങൾ ഊർമിള തന്നെയാണു കൈമാറിയതെന്നു വെളിപ്പെടുത്തി. ഇയാളിൽ നിന്നും സ്വർണം വീണ്ടെടുത്തു.മോഷ്ടിച്ച ആഭരണങ്ങളിൽ ചിലത് ഇതിനകം മുംബൈയിലെ ജ്വല്ലറിയിൽ വിറ്റിരുന്നു. രണ്ടുപേരും ഒളിച്ചോടി ജീവിക്കാൻ പണം കണ്ടെത്താനുള്ള ശ്രമത്തിനിടയിലാണ് ആഭരണം വിറ്റതെന്ന് പൊലീസ് വ്യക്തമാക്കി.ഊർമിളയെ ഓഗസ്റ്റ് 28-ന് പൊലീസ് അറസ്റ്റ് ചെയ്തു. ഇപ്പോൾ ഇവർ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുകയാണ്.

Hot Topics

Related Articles