ലോക്‌സഭാ തിരഞ്ഞെടുപ്പ്; നാമനിർദേശ പത്രിക നാളെ കൂടി സമർപ്പിക്കാം

കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നാളെ കൂടി നാമനിർദേശപത്രിക സമർപ്പിക്കാം. രാവിലെ 11 മണി മുതൽ ഉച്ചകഴിഞ്ഞു മൂന്നുവരെയാണ് പത്രിക സ്വീകരിക്കുക. പത്രികകളുടെ സൂക്ഷ്മപരിശോധന ഏപ്രിൽ അഞ്ചിന് നടക്കും. ഏപ്രിൽ എട്ടുവരെ നാമനിർദേശ പത്രിക പിൻവലിക്കാം. ഏപ്രിൽ 26നാണ് വോട്ടെടുപ്പ്. ജൂൺ നാലിനാണ് വോട്ടെണ്ണൽ.

Hot Topics

Related Articles