വീണ്ടും ഊമക്കത്ത് എത്തിയിരിക്കുന്നു’: അവയവദാന പോസ്റ്റിനുശേഷം ലഭിച്ച കത്തിനെക്കുറിച്ച് ഡോ. ജോ ജോസഫ്

കൊച്ചി :.മസ്തിഷ്‌കമരണം സംഭവിച്ചതിനെ തുടർന്ന് ആറു പേർക്കായി അവയവങ്ങൾ ദാനം ചെയ്ത കൊല്ലം കൊട്ടാരക്കര സ്വദേശി ഐസക് ജോർജിനെക്കുറിച്ച് ഡോ. ജോ ജോസഫ് എഴുതിയ ഹൃദയസ്പർശിയായ ഫെയ്‌സ്ബുക്ക് കുറിപ്പ് സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു. തിരുവനന്തപുരത്ത് നിന്നും ഹൃദയം ഏറ്റുവാങ്ങി കൊച്ചിയിലെത്തിക്കാൻ സർക്കാർ സംവിധാനങ്ങൾ നൽകിയ സഹകരണത്തെയും, കുടുംബം കാണിച്ച മഹത്തായ മനസിനെയും പ്രശംസിച്ചായിരുന്നു ആ പോസ്റ്റ്.എന്നാൽ, ആ പോസ്റ്റിനുശേഷം തനിക്ക് ലഭിച്ച ‘ഊമക്കത്ത്’ പങ്കുവച്ചിരിക്കുകയാണ് ഡോ. ജോ. സർക്കാരിനെ അഭിനന്ദിച്ച തന്റെ പോസ്റ്റ് ഇഷ്ടപ്പെടാത്ത ഒരാളാണ് കത്തെഴുതിയതെന്ന് അദ്ദേഹം വ്യക്തമാക്കി.

Advertisements

“കത്ത് എനിക്ക് എഴുതിതന്നത് എറണാകുളത്തെ സി.പി.ഐ.(എം) ജില്ലാ കമ്മിറ്റിയുടെ ആസ്ഥാനമായ ലെനിൻ സെന്ററിൽ നിന്നാണെന്ന് അതിൽ തന്നെ പറഞ്ഞിട്ടുണ്ട്. 2022-ലെ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ഞാൻ പരാജയപ്പെട്ടപ്പോൾ, എന്നെ പരിഹസിച്ചും മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രിമാരെയും അപകീർത്തിപ്പെടുത്തിക്കൊണ്ടും കത്തയച്ച അതേ വ്യക്തിയാണ് ഇതിന് പിന്നിലെന്ന് ഉറപ്പായിട്ടുണ്ട്,” – എന്നാണ് ഡോ. ജോ ഫെയ്‌സ്ബുക്കിൽ കുറിച്ചത്.കൈയക്ഷരം താരതമ്യം ചെയ്തപ്പോൾ, മുൻപ് ലഭിച്ച കത്തിന്റേതുമായുള്ള സാമ്യം വ്യക്തമായതായി അദ്ദേഹം വ്യക്തമാക്കി. “മുൻപ് കിട്ടിയത് മുഴുവൻ തെറ്റുകളുള്ള ഇംഗ്ലീഷിലായിരുന്നു. ഇപ്പോഴത്തെ കത്ത് മലയാളത്തിലാണ്. എന്നാൽ ഇടയ്ക്കിടെയായി വന്ന ചില ഇംഗ്ലീഷ് പ്രയോഗങ്ങൾ കൈപ്പട തിരിച്ചറിയാൻ സഹായിച്ചു,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മറുപടി പോസ്റ്റിലൂടെ

“തീയിൽ കുരുത്തത് വെയിലത്ത് വാടില്ല. സമൂഹത്തിലും സോഷ്യൽ മീഡിയയിലും ഞാൻ തുടരും. ഇപ്പോൾ പോകുന്ന പോലെ ആവശ്യമുള്ളപ്പോൾ ഇനിയും ലെനിൻ സെന്ററിൽ പോകും. ഈ പോക്ക് പോയാൽ ചേട്ടൻ കുറേ ഊമക്കത്തുകൾ ഇനിയും എഴുതുമെന്ന് തോന്നുന്നു. അപ്പോൾ ‘ലാൽ സലാം’,”-എന്നാണ് ഡോ. ജോ തന്റെ പോസ്റ്റിൽ മറുപടി നൽകിയിരിക്കുന്നത്.കത്തിന്റെ ചിത്രങ്ങൾ അദ്ദേഹം പങ്കുവച്ചിരുന്നുവെങ്കിലും, ജോലി ചെയ്യുന്ന ആശുപത്രിയുടേയും സഹപ്രവർത്തകരുടേയും സ്വകാര്യത സംരക്ഷിക്കുന്നതിനായി വലിയൊരു ഭാഗം മറച്ചുവെച്ചിരിക്കുന്നു.

Hot Topics

Related Articles