കൊടും ചൂടിന് ആശ്വാസമായി വേനൽ മഴ എത്തുന്നു; നാളെയും, മറ്റൊന്നാളും 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; 2 ജില്ലകൾ മഴയ്ക്കായ് ഇനിയും കാത്തിരിക്കണം

തിരുവനന്തപുരം: കൊടും ചൂടിൽ വിയർത്ത് വലയുന്ന കേരളത്തിന് ഒടുവിൽ വേനൽ മഴയുടെ ആശ്വാസം എത്തുന്നു. അടുത്ത ദിവസങ്ങളിലെ കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം നോക്കിയാൽ വേനൽ മഴ എത്തുന്നുവെന്നാണ് വ്യക്തമാകുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ മഴ കാത്തിരുന്ന കേരളത്തിന് നാളെ മുതൽ വേനൽ മഴ ലഭിച്ചേക്കും.

Advertisements

നാളെ 10 ജില്ലകളിലും മറ്റന്നാൾ 12 ജില്ലകളിലുമാണ് കേരളത്തിൽ മഴ സാധ്യതയുള്ളത്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഴ സാധ്യത. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മറ്റന്നാൾ ഈ ജില്ലകൾക്കൊപ്പം കോട്ടയത്തും ആലപ്പുഴയിലും മഴ സാധ്യതയുണ്ട്. വേനൽ മഴ നാളെയോടെ എത്തുമെങ്കിലും തിരുവനന്തപുരം, കൊല്ലം ജില്ലക്കാർ കാത്തിരിക്കേണ്ടിവരുമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.

Hot Topics

Related Articles