നിയമം പാലിക്കുന്നവര്‍ക്കൊപ്പം എന്നും സര്‍ക്കാര്‍ ഉണ്ടാകും ; സാമൂഹ്യവളര്‍ച്ചയില്‍ പങ്കുള്ള സേവന സേനയാകണം പോലീസ് ; പിണറായി വിജയൻ

കണ്ണൂര്‍: അച്ചടക്കവും സാമൂഹ്യപ്രതിബദ്ധതയും ഒത്തുചേര്‍ന്ന സേനയാണ് സങ്കല്‍പ്പത്തിലുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാമൂഹ്യവളര്‍ച്ചയില്‍ പങ്കുള്ള സേവന സേനയാകണം പോലീസെന്നും അദ്ദേഹം പറഞ്ഞു.

Advertisements

കണ്ണൂര്‍ ദിനേശ് ഓഡിറ്റോറിയത്തില്‍ നടന്ന 44-ാമത് കേരള പോലീസ് അസോസിയേഷൻ(കെപിഎ) സംസ്ഥാന കണ്‍വൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സേനയുടെ മുന്നേറ്റത്തിന് അച്ചടക്കം പ്രധാനമാണ്. ഏതെങ്കിലും തരത്തില്‍ അച്ചടക്കലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. അക്കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നിയമം പാലിക്കുന്നവര്‍ക്കൊപ്പം എന്നും സര്‍ക്കാര്‍ ഉണ്ടാകും. സാമൂഹ്യ വിരുദ്ധ, വര്‍ഗീയ ശക്തികള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കാൻ പോലീസിന് യാതൊരു തടസവും ഇല്ല. നീതി ഉയര്‍ത്തിപിടിച്ച്‌ പോലീസ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Hot Topics

Related Articles