കോട്ടയം: സാർവത്രിക അഴിമതിയാണ്
ഏഴു വർഷത്തെ ഇടതു മുന്നണിഭരണത്തിൻറ ഏകനേട്ടമെന്നും സാധാരണക്കാരുടെ ആശ്രയമായ സഹകരണ മേഖല തകർത്തു തരിപ്പണമാക്കിയും പൊതുവിതരണ സംവിധാനം സ്തംഭിപ്പിച്ചും
അഴിമതി ഭരണം നടത്തുന്ന ഇടത് സർക്കാരിനെരേയുള്ള പോരാട്ടം യു.ഡി.എഫും പാർട്ടിയും ശക്തമാക്കുമെന്നും കേരളാ കോൺഗ്രസ് ജേക്കബ് പാർട്ടി ലീഡർ അനൂപ് ജേക്കബ് എം എൽ എ. ഇനിയൊരു ഇടത് ഭരണം കേരളത്തിൽ ഉണ്ടാകാതിരിക്കുവാൻ പൊതുസമൂഹത്തെ സംഘടിപ്പിച്ച് ഒന്നിച്ചുള്ള പോരാട്ടമായിരിക്കും ഇനി കേരളത്തിൽ നടക്കുന്നത് അനൂപ് പറഞ്ഞു. കോട്ടയം ടി.എം ജേക്കബ് മെമ്മോറിയൽ ഹാളിൽ നടന്ന കേരളാ കോൺഗ്രസ് 59 മത് ജന്മദിനാഘോഷം ഉത്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാർട്ടി സംസ്ഥാന ചെയർമാൻ വാക്കനാട് രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് ചെയർമാൻ ബാബു വലിയവീടൻ, വി.ഡി ജോസഫ്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ റെജി ജോർജ്, ചിരട്ടക്കോണം സുരേഷ്, കല്ലട ഫ്രാൻസിസ്,അഡ്വ.പി. എസ്. ജെയിംസ്,കരുമം സുന്ദരേശൻ, സി.വീരാൻകുട്ടി, ജി. കോശി തുണ്ടു പറമ്പിൽ, അഡ്വ. പ്രേംസൺ മാഞ്ഞാമറ്റം, വത്സൻ അത്തിക്കൽ, ജില്ലാ പ്രസിഡന്റുമാരായ ടോമി വേദഗിരി, പി.എം ഏലിയാസ്, പി.പ്രഭാകരൻ നായർ, നെടുവത്തൂർ ചന്ദ്രശേഖരൻ ആർ.രാജശേഖരൻ പിള്ള, രാധാകൃഷ്ണൻ കോഴിക്കോട് തുടങ്ങിയവർ പ്രസംഗിച്ചു.