എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയം ഉറപ്പ് ; ചാഴിക്കാടന്‍ ചാമ്പ്യനായി ലോക്‌സഭയിലെത്തും : ജോസ് കെ മാണി

കോട്ടയം : തോമസ് ചാഴിക്കാന്‍ ചാമ്പ്യനായി കോട്ടയത്തു നിന്നും ലോക്‌സഭയിലെത്തുമെന്ന് കേരള കോണ്‍ഗ്രസ്സ് എം ചെയര്‍മാന്‍ ജോസ് കെ മാണി കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു. കേരള കോണ്‍ഗ്രസ്സ് സംസ്ഥാന കമ്മിറ്റി ഓഫീസില്‍ തിരഞ്ഞടുപ്പ് പ്രതീക്ഷകള്‍ പങ്കുവെയ്ക്കുകയായിരുന്നു അദ്ദേഹം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ വിജയിക്കുന്ന സാഹചര്യം നിലവില്‍ ഉണ്ടാകും. എല്‍ഡിഎഫിനോട് ചേര്‍ന്ന് നിന്ന് കേരള കോണ്‍ഗ്രസ്സ് മത്സരച്ചപ്പോഴെല്ലാം വന്‍ വിജയമായിരുന്നു ഫലം. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ മുന്നണി നിയമസഭ തിരഞ്ഞെടുപ്പിലും വിജയം തുടരുന്ന സാഹചര്യമാണ് ഉണ്ടായത് അതിനാല്‍ തന്നെ ഈ തിരഞ്ഞെടുപ്പിലും വന്‍ വിജയം എല്‍ഡിഎഫ് നേടുമെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു. 

വിവി പാറ്റ് മെഷീനുകളില്‍ വന്ന തകരാറ് ജില്ലയില്‍ പലയിടങ്ങളിലും വോട്ടര്‍മാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചിട്ടുണ്ട്. വോട്ട് ചെയ്തതിനു ശേഷം ഒരുപാട് സമയം കഴിഞ്ഞാണ് മെഷീനില്‍ നിന്നും ബീപ് സൗണ്ട് കേള്‍ക്കുന്നത് ഇത് പലരിലും ആശയ കുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്. അത് പോലെ ഇത് വോട്ട് ചെയ്യുന്നതില്‍ കൂടുതല്‍ സമയം എടുക്കുന്നതിനും കാരണമായിട്ടുണ്ട്. എന്താണ് വിവി പാറ്റ് മെഷീന് സംഭവിച്ചത് എന്ന് അന്വേഷിക്കേണ്ടതായുണ്ട്. അത് വളരെ ഗൗരവമുള്ള കാര്യമാണ് എന്നും അദ്ദേഹം പറഞ്ഞു. വിവി പാറ്റ് മെഷീനില്‍ ക്രമക്കേട് നടന്നിട്ടുണ്ടോ എന്ന ചോദ്യത്തിന് അത്തരത്തില്‍ ആശങ്ക തനിക്ക് ഇല്ല എന്നും എന്നാല്‍ അതില്‍ ഗൗരവമായ അന്വേഷണം വേണമെന്നും ജോസ് കെ മാണി പറഞ്ഞു. എന്തൊക്കെ തന്നെ സംഭവിച്ചാലും ചാഴിക്കാടന്‍ ജയിക്കുമെന്നത് ഉറപ്പാണെന്നും കേരള കോണ്‍ഗ്രസ്സ് ചെയര്‍മാന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Hot Topics

Related Articles