“പെരുമാറ്റവും ശീലഗുണങ്ങളും കൊണ്ട് ജനങ്ങളുടെ അംഗീകാരം നേടിയിട്ടുള്ള വലിയ നേതാവ് ; വികസന കാര്യങ്ങളിൽ കക്ഷിരാഷ്ട്രീയ ഭേദമന്യേയുള്ള നിലപാടുകൾ; ഉമ്മൻ ചാണ്ടി കോട്ടയത്തെ ജനങ്ങളുടെ പ്രിയപ്പെട്ട നേതാവെന്ന്” ഇ.പി ജയരാജന്‍

കോട്ടയം: പെരുമാറ്റവും ശീലഗുണങ്ങളും കൊണ്ട് ജനങ്ങളുടെ അംഗീകാരം നേടിയിട്ടുള്ള വലിയ നേതാവാണ് ഉമ്മന്‍ചാണ്ടിയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. കോട്ടയത്തെ ജനങ്ങളുടെ പ്രിയപ്പെട്ട നേതാവാണ് അദ്ദേഹം. ഒരു മണ്ഡലത്തില്‍ നിന്ന് തന്നെ 53 വര്‍ഷക്കാലം നിയമസഭാ സാമാജികനാകുക എന്നുള്ളത് അപൂര്‍വങ്ങളില്‍ അപൂര്‍വ്വമായ സംഭവമാണ്. അതിന്റെ അവകാശിയാണ് ഉമ്മന്‍ചാണ്ടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisements

കേരളത്തിന്റെ വികസന കാര്യങ്ങളില്‍ എല്ലായ്‌പ്പോഴും തത്പരനായിരുന്നു ഉമ്മന്‍ചാണ്ടിയെന്നും, കക്ഷിരാഷ്ട്രീയ ഭേദമന്യേ വികസനകാര്യങ്ങളില്‍ അദ്ദേഹം നിലപാടെടുത്തുവെന്നും ഇ.പി പറഞ്ഞു.
ഉമ്മന്‍ചാണ്ടി കോട്ടയവുമായും അദ്ദേഹത്തിന്റെ പ്രദേശവുമായും മണ്ഡലവുമായും എപ്പോഴും നല്ല സൗഹൃദം വെച്ചുപുലര്‍ത്തിയിരുന്ന ആളായിരുന്നുവെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

“ജനങ്ങളുടെ പ്രശ്നങ്ങളോട് അദ്ദേഹം കാണിച്ച വിശാല മനസ്‌കത കാരണം അദ്ദേഹത്തിന് ജനങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനം വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞു. അങ്ങനെ നിറഞ്ഞ് നില്‍ക്കുന്ന ജനസേവനത്തിലൂടെ അംഗീകാരം നേടിയെന്നും ഇ പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

Hot Topics

Related Articles